ADVERTISEMENT

കാഞ്ഞങ്ങാട് ∙ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി പി.എ.സലീമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 5 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. സലീമിന്റെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് രക്തസാംപിൾ ശേഖരിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് വേണ്ടിയാണ് സാംപിൾ ശേഖരിച്ചത്. പിന്നീട് മൊഴി വിശദമായി രേഖപ്പെടുത്തി. ഇന്ന് പ്രതിയുമായി പൊലീസ് സംഘം കൂത്തുപറമ്പില്‍ എത്തും. 

കവർച്ച ചെയ്ത സ്വർണം ചെറുവാഞ്ചേരി സ്വദേശിയായ സഹോദരിയുടെ സഹായത്തോടെ ഇവിടെയാണ് വിറ്റത്. ഇത് കണ്ടെത്തും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) ആണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. സലീമിന് വേണ്ടി വാദിക്കാന്‍ അഭിഭാഷകർ ഇല്ലാത്തതിനാൽ പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ ഏറെ വൈകി. പിന്നീട് ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയാണ് അഭിഭാഷകനെ ഏർപ്പാടാക്കിയത്. ഉച്ചയ്ക്ക് 1ന് ആണ് പൊലീസിന് സലീമിനെ കസ്റ്റഡിയിൽ കിട്ടിയത്. സമയം വൈകിയതിനാല്‍ ആണ് കൂത്തുപറമ്പിലേക്കു പ്രതിയുമായി പോകുന്നത് ഇന്നത്തേക്ക് മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com