ADVERTISEMENT

കാഞ്ഞങ്ങാട്∙ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ തെളിവെടുപ്പ് പൂർത്തിയാക്കി വീണ്ടും കോടതിയിൽ ഹാജരാക്കി. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്ന് സലീമിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം സലീമിനെയും കൊണ്ടു കൂത്തുപറമ്പിൽ തെളിവെടുപ്പിന് പോയ പൊലീസ്, പണയം വച്ച സ്വർണം കണ്ടെടുത്തിരുന്നു. ഇന്നലെ ദൃക്സാക്ഷികൾ സലീമിനെ തിരിച്ചറിയുകയും ചെയ്തു. സലീമിനെ സൈക്കിളിൽ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവിട്ട ആളും സലീം നടന്നുവരുന്നത് കണ്ട രണ്ടുപേരുമാണ് തിരിച്ചറിഞ്ഞത്.

സംഭവശേഷം കാ‍ഞ്ഞങ്ങാട് നിന്നു ട്രെയിൻ കയറിയാണ് സലീം തലശ്ശേരിയിൽ എത്തിയത്. അവിടെ നിന്നു ചെറുവണ്ണൂരിലെത്തി സഹോദരിയെയും കൂട്ടി കൂത്തുപറമ്പിൽ എത്തി സ്വർണം പണയപ്പെടുത്തി. ‌ശേഷം സഹോദരിയെ ഓട്ടോയിൽ കയറ്റിവിട്ട് സലീം വീരാജ്പേട്ടയിലേക്ക് ബസ് കയറി. ഇവിടെ നിന്നു മൈസൂരുവിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും അവിടെ നിന്നു മുംബൈയിലേക്കും പോയി. മുംബൈ കാമാത്തിപ്പുരയിൽ ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന ഹോട്ടൽ ഉണ്ടായിരുന്നു. 

ഇവിടെ ജോലി അന്വേഷിച്ചാണ് എത്തിയത്. എന്നാൽ ഇവിടെ ജോലി കിട്ടിയില്ല. അഡോണിയിൽ സിമന്റ് ഫാക്ടറിയിൽ ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഇവിടേക്ക് ട്രെയിൻ കയറിയത്. എന്നാൽ ഫാക്ടറി എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് കൂട്ടുകാരിയുടെ സഹായത്തോടെ റായ്ച്ചൂരിലെ തോട്ടത്തിൽ ജോലി കിട്ടുമോയെന്ന് അന്വേഷിച്ചത്. ഇതിന് വേണ്ടി ബെംഗളൂരുവിലേക്ക് വരാൻ നിൽക്കുമ്പോഴാണ് പൊലീസ് വലയിലായത്. പ്രതിക്കെതിരെ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com