ADVERTISEMENT

തൃക്കരിപ്പൂർ ∙ ഉദിനൂർ സെൻട്രൽ എയുപി സ്കൂളിൽ വിഷരഹിത പച്ചക്കറിക്കൃഷിക്കുള്ള നിലമൊരുക്കലിന് തൊഴിലുറപ്പ് തൊഴിലാളികളും രംഗത്ത്.  ഇരുപതോളമുള്ള തൊഴിലുറപ്പ്  തൊഴിലാളികളിൽ  ഭൂരിഭാഗവും വിദ്യാലയത്തിലെ പൂർവവിദ്യാർഥികളും  രക്ഷിതാക്കളുമാണ്. പഠിച്ചിറങ്ങിയ വിദ്യാലയം ജൈവകൃഷി നടത്തുന്നതിന്റെ ആവേശത്തിൽ പച്ചക്കറിതോട്ടത്തിന് ആവശ്യമായ നിലമൊരുക്കാൻ അവരും രംഗത്തിറങ്ങി.

പടന്ന കൃഷിഭവനിൽ നിന്ന് ലഭിച്ച 250 പച്ചക്കറി വിത്ത് പാക്കറ്റുകളും കുട്ടികളും അധ്യാപകരും ശേഖരിച്ച വിത്തുകളുമാണ് ഇവിടെ വിതയ്ക്കുക. പരിപാടിയുടെ ആദ്യഘട്ടത്തിൽ കറിവേപ്പില തൈകളും പച്ചമുളക് തൈകളും വച്ച് പിടിപ്പിച്ചിരുന്നു. കർഷകയായ പി ലക്ഷ്മിയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.  പൂർവ വിദ്യാർഥികളായ ആർ.നിഷാദ്, രമേശൻ കപ്പണക്കാൽ, അധ്യാപികമാരായ ശ്രീപാർവതി, ടി.അഞ്ജന, വി.വി.അമൃത, ആതിര ബാലൻ എന്നിവരാണ് ആവശ്യമായ തടമെടുത്തത്.തൊഴിലുറപ്പ് തൊഴിലാളികളുടെ നിലമൊരുക്കലിന് പടന്ന പഞ്ചായത്ത് അംഗം എം.രാഘവൻ, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.രാജേഷ് കുമാർ, പിടിഎ പ്രസിഡന്റ്  എം.ശ്രീജേഷ്, കെ.രാജീവൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com