ADVERTISEMENT

മൊഗ്രാൽ ∙കടലാക്രമണത്തിൽ കടൽഭിത്തിക്കായി നാങ്കിയിൽ ഇറക്കിവച്ച കരിങ്കല്ലുകളും കടലെടുത്തു. ചെറിയ കരിങ്കല്ലുകൾ കൊണ്ടുള്ള കടൽഭിത്തി നിർമാണം കടലാക്രമണത്തെ ചെറുക്കാൻ ആകില്ലെന്നായിരുന്നു പ്രദേശവാസികൾ അധികൃതരോടു പറഞ്ഞത്. അതു ശരിവയ്ക്കുന്നതാണ് മൊഗ്രാൽ നാങ്കി, പെറുവാഡ് എന്നിവിടങ്ങളിലെ കടൽക്ഷോഭം.മൊഗ്രാൽ നാങ്കി കടപ്പുറത്ത് കടൽ ഭിത്തി നിർമിക്കാനായി  2 വർഷം മുൻപ് കൊണ്ടിറക്കിയ കരിങ്കല്ലുകൾ ചെറുതാണെന്ന് അന്നുതന്നെ പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് അധികൃതർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.കൊണ്ടുവന്ന കല്ലുകൾ നാങ്കി തീരത്ത് അടുക്കിവച്ചിരുന്നത് ഇപ്പോൾ കടലെടുക്കുന്നു.

പെർവാഡ് കടപ്പുറത്ത് ശേഷിച്ച ഒരു ഭാഗം കടൽഭിത്തിയും ഇപ്പോൾ കടലെടുത്തിരിക്കുന്നു.ശാസ്ത്രീയമായ പദ്ധതികളാണ് തീര സംരക്ഷണത്തിനായി വേണ്ടത്. മഞ്ചേശ്വരം മുതൽ മൊഗ്രാൽ വരെയുള്ള തീരദേശ മേഖലയിൽ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്.കടലാക്രമണത്തെ ചെറുക്കാൻ നാമമാത്രമായ ഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ ഫലം കാണുന്നില്ല. ഇതിന് കേന്ദ്രസർക്കാർ പദ്ധതി തയാറാക്കണമെന്നും ഇതിനായി ജനപ്രതിനിധികൾ ഇടപെടണമെന്നാണു പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com