ADVERTISEMENT

കോട്ടപ്പാറ∙ ബർമ്മത്തട്ടിനു സമീപം പുലി ഇറങ്ങിയതായി സംശയം. പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് പ്രദേശത്തെ ശരത് എന്ന യുവാവിനു പരുക്കേറ്റു. ഇന്നലെ രാവിലെ പാറപ്പുറത്തെ കുളത്തിലുള്ള  മത്സ്യക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ പോകുമ്പോഴാണ് ശരത് പുലിയെ കണ്ടതെന്നു പറയുന്നു. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്  കാഞ്ഞങ്ങാട് ഫോറസ്റ്റ് ബീറ്റ് ഓഫിസർ ജി.എ.ജിതിൻ, റെസ്ക്യൂവർമാരായ വിജേഷ് മടിക്കൈ, കെ.സുനിൽ സുരേന്ദ്രൻ, എച്ച്.കിരൺ എന്നിവർ സ്ഥലത്തെത്തി. നാട്ടുകാരോടൊപ്പം തിരച്ചിൽ നടത്തിയെങ്കിലും പുലിയുടെ കാൽപാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായില്ല.

പാറപ്രദേശമായതിനാൽ കാൽപ്പാടുകൾ കണ്ടെത്തുക ദുഷ്കരമാണെന്നും പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.രാഹുൽ പറഞ്ഞു. കുറ്റിക്കാടുകളും പാറക്കൂട്ടങ്ങളുമുള്ള സമീപപ്രദേശമായ വെള്ളൂടയിൽ 2010ൽ പുലിയെ കണ്ടെത്തുകയും വനംവകുപ്പ് കൂടൊരുക്കി പിടികൂടുകയും ചെയ്തിരുന്നു. മുത്തങ്ങ വന്യജീവി സങ്കേതത്തിലാണ് അന്ന് പുലിയെ തുറന്നുവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com