ADVERTISEMENT

ബിരിക്കുളം∙ ഇതു പുഴയല്ല, ബിരിക്കുളം ചാമുണ്ഡേശ്വരിക്ഷേത്രത്തിന് സമീപത്തെ ബിരിക്കുളം കരിയാപ്പ് റോഡരികിലെ വെട്ടുകല്ലിനായി കുത്തിയ കുഴിയാണ്. അരയേക്കറോളം വിസ്തൃതിയിലാണ്10 മീറ്ററിലധികം ആഴത്തിൽ വെള്ളം നിറഞ്ഞ് പുഴപോലെ കിടക്കുന്നത്. ഇതിൽ പകുതി സ്ഥലം സ്വകാര്യ വ്യക്തിയുടെയും ബാക്കി പുറമ്പോക്കിലുമാണ്. കുഴിയിൽ വെള്ളം നിറഞ്ഞപ്പോൾ സമീപത്തെ കുട്ടികൾ മീൻപിടിക്കാനും നീന്തിക്കളിക്കാനും തുടങ്ങിയതാണ് സമീപവാസികളുടെ ഉറക്കം കെടുത്തുന്നത്.

അവധി ദിവസങ്ങളിൽ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കുട്ടികൾ വെള്ളത്തിലിറങ്ങുന്നതിനാൽ അമ്മമാർക്ക് സമാധാനത്തോടെ ജോലിക്കു പോകാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് തൊട്ടടുത്ത താമസക്കാരി മുനമ്പത്ത് ഷീജ പറഞ്ഞു. അപകട ഭീഷണിയായിമാറിയ ചെങ്കൽകുഴി മൂടുകയോ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയൊ വേണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് സമീപത്തെ വീട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com