ADVERTISEMENT

വെള്ളരിക്കുണ്ട് ∙ ബളാൽ പഞ്ചായത്തിലെ മാലോം വലിയ പുഞ്ചയിലെ കാപ്പിൽ ലോപ്പസിന് ഒറ്റ രാത്രികൊണ്ട് കാട്ടാനക്കൂട്ടം വരുത്തിവച്ചത് പത്തു ലക്ഷം രൂപയുടെ കൃഷിനാശം. കായ്ച്ചുതുടങ്ങിയ നൂറുകണക്കിന് കമുകുകൾ ഇരുപതോളം തെങ്ങ്, നൂറുകണക്കിന് വാഴകൾ എന്നിവ പൂർണമായും നശിപ്പിക്കപ്പെട്ടു . മണ്ണൊലിപ്പ് തടയാൻ നിർമിച്ച കയ്യാലകളും കുത്തിമറിച്ചു. ആറേക്കർ സ്ഥലത്തെ കൃഷികളാണ് ആനക്കലിയിൽ തകർത്ത് തരിപ്പണമാക്കിയത്.

മികച്ച കർഷകനുള്ള പഞ്ചായത്ത്തല അവാർഡ് നേടിയ ലോപ്പസ്. ബാങ്കിൽനിന്നു വായ്പയെടുത്താണ് മാലോം വലിയ പുഞ്ചയിൽ കൃഷി ചെയ്യുന്നത്. റവന്യു അധികൃതരും വനംവകുപ്പ് അധികൃതരും കൃഷിയിടം സന്ദർശിച്ച് നഷ്ടം കണക്കാക്കിയെങ്കിലും നഷ്ടപരിഹാരം കിട്ടുമെന്ന് ഉറപ്പില്ലെന്ന് ലോപ്പസ് പറഞ്ഞു. പോപ്പുലർ, കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ അൻപതോളം കർഷകരാണ് കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com