ADVERTISEMENT

വിദ്യാനഗർ∙ കാസർകോട് ഗവ.കോളജിൽ 31 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ജിയോളജി മ്യൂസിയം ഇന്ന് 11 ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രശസ്തമായ ഗവേഷണ വിഭാഗങ്ങളിൽ ഒന്നാണ് കാസർകോട് ഗവ.കോളജിലെ പിജി, ഗവേഷണ ജിയോളജി വിഭാഗം. ശിലകൾ, ധാതുക്കൾ, ഫോസിലുകൾ എന്നിവ ഉൾപ്പെടെയുള്ള ജിയോളജിക്കൽ സാംപിളുകളുടെ വലിയ ശേഖരം ഇവിടെയുണ്ട്.

ആധുനികവും ആകർഷകവുമായ നിലയിലാണ് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. കോളജിനു മുന്നിൽ ജിയോളജി വിഭാഗം പൂർവ വിദ്യാർഥികൾ രണ്ടര ലക്ഷത്തോളം രൂപ ചെലവിട്ട് റോക്ക് ഗാർഡൻ സ്ഥാപിച്ചിട്ടുണ്ട്. ഗവ.കോളജ് എൻഎസ്എസ് യൂണിറ്റുകൾ ഉപജീവനം ഫ്ലാഗ്ഷിപ് പദ്ധതിയിൽ തൊഴിൽരഹിതർക്കു വേണ്ടി തയാറാക്കിയ മൊബൈൽ കിയോസ്ക് മന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ഒരുക്കിയ കിയോസ്ക്കുകൾ പരിശീലനം നേടിയ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിതരണം ചെയ്യും. സുമനസ്സുകൾ നൽകിയ ഒന്നര ലക്ഷം രൂപ ചെലവിട്ടാണ് ഇത് സജ്ജമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com