ADVERTISEMENT

ചിറ്റാരിക്കാൽ ∙ ഈസ്റ്റ് എളേരി പഞ്ചായത്തിലെ 4 പഞ്ചായത്ത് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയതിന്റെ പേരിൽ നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് നടപടികൾ 3 ആഴ്ചത്തേക്കു താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അയോഗ്യരാക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളായ ജിജി തോമസ് തച്ചാർകുടിയിൽ, പി.ജെ.ജിജി കമ്പല്ലൂർ, വിനീത് ടി.ജോസഫ്, ഡെറ്റി ഫ്രാൻസിസ് എന്നിവർ ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷൻ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പരാതിക്കാരനായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിക്ക് എതിർസത്യവാങ്‌മൂലം സമർപ്പിക്കാൻ 3 ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com