ADVERTISEMENT

രാജപുരം ∙ ചൊവ്വാഴ്ച രാത്രി 12 മണിയോടെ മഴയോടൊപ്പം വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ മലയോരത്ത് വ്യാപക നഷ്ടം. വീടിന്റെ മേൽക്കൂരയില്‍ മരം വീണതിനെ തുടർന്ന് പനത്തടി പഞ്ചായത്തിലെ പണക്കയത്തെ വിപിൻ (27) ന് നിസ്സാര പരുക്കേറ്റു.   വിപിൻ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വെള്ളക്കല്ല്, തച്ചർകടവ്, എരിഞ്ഞിലംകോട്, പണക്കയം എന്നിവിടങ്ങളിൽ മരം വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. പണക്കയത്തെ രമാദേവിയുടെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്നു. എൻ.രാജൻ നടുവത്തിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. ജലസംഭരണിയും തകർന്നു.

കുശാൽ നഗർ റെയിൽവേ ഗേറ്റിന് സമീപം റോഡിലേക്ക് പൊട്ടി വീണ മരം അഗ്നിരക്ഷാസേനയും കെഎസ്ഇബി ജീവനക്കാരും ചേർന്നു നീക്കുന്നു.
കുശാൽ നഗർ റെയിൽവേ ഗേറ്റിന് സമീപം റോഡിലേക്ക് പൊട്ടി വീണ മരം അഗ്നിരക്ഷാസേനയും കെഎസ്ഇബി ജീവനക്കാരും ചേർന്നു നീക്കുന്നു.

രമണി നടുവത്ത്, ലീലാമ്മ വെള്ളക്കല്ല്, സുകുമാരൻ കണ്ടത്തിൽ, രാജേഷ് കണിയാന്തറ, ആലീസ് മണിമലക്കരോട്ട് എന്നിവരുടെ വീടുകൾക്ക് മരം വീണ് കേടുപാട് പറ്റി. ജോസ് നാഗരോലിൽ, റെജി തച്ചർകടവ്, ഭരതൻ നായർ, രവീന്ദ്രൻ നടുവത്ത് എന്നിവരുടെ വീടിന് കേട് പാട് പറ്റി. കണ്ടത്തില്‍ ടി.കെ.രാഘവന്റെ വാഴകള്‍ കാറ്റില്‍ നശിച്ചു. പഞ്ചായത്ത് പ്രസി‍ഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ, വില്ലേജ് ഓഫിസർ എം.റൈനി എന്നിവർ സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com