ADVERTISEMENT

ലെൻസ്ഫെഡ് അഭിനന്ദിച്ചു
പാലക്കുന്ന് ∙ കെട്ടിടനിർമാണപെർമിറ്റ് വർധന പകുതിയായി കുറച്ച സർക്കാർ തീരുമാനത്തിൽ മന്ത്രി എം.ബി.രാജേഷിനെ ലെൻസ്ഫെഡ് ജില്ലാ യോഗം അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി.വിനോദ്കുമാർ അധ്യക്ഷത  വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഇ.പി.ഉണ്ണിക്കൃഷ്ണൻ, എം.മധുസൂദനൻ, ജില്ലാ ഭാരവാഹികളായ എം.പി.വിജയൻ, എ.രാജൻ, കെ.സുരേന്ദ്രകുമാർ, കെ.സജി മാത്യു, എം.വി.അനിൽ കുമാർ, മുഹമ്മദ് റാഷിദ്‌ എന്നിവർ പ്രസംഗിച്ചു.

എകെഎസ്ടിയു മാർച്ച് നാളെ
കാസർകോട് ∙ എകെഎസ്ടിയു ജില്ലാ കമ്മിറ്റി നാളെ കാസർകോട് ഡിഇഒ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കുക, ആറാം പ്രവൃത്തി ദിനം ഒഴിവാക്കുക, കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരിക്കുന്ന നയം തിരുത്തുക,  തുടങ്ങിയവയാണ് ആവശ്യങ്ങൾ. രാവിലെ 10ന് കെഎസ്ആർടിസി ഡിപ്പോ പരിസരത്തു നിന്നു മാർച്ച് പുറപ്പെടും.

അപകടമരങ്ങൾ മുറിച്ചുമാറ്റണം
ബളാൽ∙ പഞ്ചായത്തിലെ  അപകടകരമായി നിൽക്കുന്ന മരങ്ങൾ ഒടിഞ്ഞുവീണും, കടപുഴകിയും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത്തരം മരങ്ങൾ സ്ഥല ഉടമകൾ തന്നെ അടിയന്തരമായി മുറിച്ചു മാറ്റണമെന്നും സ്വന്തം പുരയിടത്തിലെ മരങ്ങൾ മൂലം മറ്റുള്ളവരുടെ ജീവനോ സ്വത്ത് വകകൾക്കോ പുരയിടങ്ങൾക്കോ കഷ്ടനഷ്ടങ്ങളോ അപകടങ്ങളോ സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി സ്ഥലം ഉടമ ആയിരിക്കുമെന്നും, അറിയിപ്പ് പാലിക്കാതെ വന്നാൽ അവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്‌ഷൻ 30(2) വി. പഞ്ചായത്ത് രാജ് നിയമം സെക്‌ഷൻ 238 എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com