ADVERTISEMENT

എഴുത്തുപരീക്ഷ 29ന്  
കാസർകോട് ∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വാർത്താധിഷ്ഠിത പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷ 29ന്  10.30 മുതൽ 12.30 വരെ നടക്കും. ജില്ലാതല പരീക്ഷ വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസ് പിആർ ചേംബർ ഹാളിൽ ആയിരിക്കും. പരീക്ഷാർഥികൾക്കു careers.cdit.orgയിൽ നിന്നു ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 10നു ഹാളിൽ എത്തണം. 
ഒഴിവ്
കാസർകോട് ∙ സി–ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്സുകളിൽ ജില്ലയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 31ന് അകം വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ പഠനകേന്ദ്രങ്ങളിൽ പ്രവേശനം നേടണമെന്ന് റജിസ്ട്രാർ അറിയിച്ചു. കാസർകോട്: 9846022233, കാറഡുക്ക: 9446943491. www.ted.cdit.org 
രാജപുരം ∙ കാലിച്ചാനടുക്കം എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിലധികം മാർക്ക് വേണം. അഭിമുഖം 30ന് രാവിലെ 11ന് കോളജ് ഓഫിസിൽ. 04672216244.
രാജപുരം ∙ കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഹിസ്റ്ററി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 29ന് രാവിലെ 10ന് ഓഫിസിൽ.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ട്രൈബൽ ഡവലപ്മെന്റ് ഓഫിസ് പരിധിയിലെ പട്ടികവർഗ വിദ്യാർഥികളിൽ നിന്നു മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.   പ്ലസ്ടു പൊതു പരീക്ഷയിൽ സയൻസ്, കണക്ക് വിഷയങ്ങളിൽ 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിച്ച ജില്ലയിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾക്ക് പ്രത്യേകം അപേക്ഷിക്കണം കാസർകോട്, എൻമകജെ, നീലേശ്വരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ 30ന് 5ന് അകം അപേക്ഷ ലഭിക്കണം. 04994-255466.
രാജപുരം ∙ കള്ളാർ പഞ്ചായത്തിലെ വട്ടിയാർക്കുന്ന്, പനത്തടി പഞ്ചായത്തിലെ പാറക്കടവ് സാമൂഹിക പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നതിന് പട്ടികവർഗ യുവതി – യുവാക്കളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31. 0467-29601111.
അധ്യാപക ഒഴിവ്
അംഗഡിമുഗർ ∙ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്. അഭിമുഖം 29ന് 11നു സ്‌കൂളിൽ. ‌
മംഗൽപാടി ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്‌സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 30ന് 10നു സ്കൂളിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com