ADVERTISEMENT

ചെറുവത്തൂർ ∙ കയ്യൂർ–ചീമേനി പഞ്ചായത്തിൽ കാറ്റിലും മഴയിലും പരക്കെ നാശം തുടരുന്നു. വീടുകൾ, വൈദ്യുതി കമ്പി എന്നിവയ്ക്കു മേൽ മരം വീണാണ് കുടുതൽ നാശനഷ്ടം. പലയിടത്തും കാർഷിക വിളകളും പാടേ നശിച്ചിട്ടുണ്ട്. കയ്യൂർ നരിയംമൂലയിലെ ആർ.ബേബി, എൻ.എം.യശോദ, പ്രജിത്ത്കുമാർ, ജയേഷ്, ചന്ദ്രാംഗദൻ, മുടുപ്പിലെ വിനോദൻ, പി.നാരായണൻ, കനിയന്തോലിലെ വിലാസിനി, ഞണ്ടാടിയിലെ കെ.സരോജിനി, പയ്യറാട്ടെ എം.ഗിരീഷ്കുമാർ എന്നിവരുടെ വീടിനു മുകളിൽ മരം വീണ് വീടു ഭാഗികമായി തകർന്നു. കയ്യൂർ കുണ്ടത്തിലെ മുകുന്ദന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. വി.രാമചന്ദ്രന്റെ ഷെഡും കാറ്റിൽ തകർന്നു. വേണു, രഞിജിത്ത്, ജോജോ, കാർത്യായനി, പത്മാവതി, ശാരദ, ചന്ദ്രൻ, രാഘവൻ എന്നിവരുടെ അനേകം റബർ മരങ്ങളും നശിച്ചു. ചീമേനി സ്കൂളിന് സമീപത്തെ വലിയ മരങ്ങളും കാറ്റിൽ പൊട്ടി വീണു. വെള്ളാട്ട് ആവിക്കൽ തറവാടിനു മുകളിൽ മരം മുറിഞ്ഞ് വീണു. പലയി‌‌ടത്തും വൈദ്യുതി തൂണുകൾ പൊട്ടി വീണതിനെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചു.

വെള്ളരിക്കുണ്ടിൽ വീടുകളും  ഓട്ടോറിക്ഷകളും തകർന്നു
വെള്ളരിക്കുണ്ട് ∙ ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടിവീണ് 4 വീടുകളും രണ്ട് ഓട്ടോറിക്ഷകളും തകർന്നു. മാലോം‍ ചമ്പംക്കുളത്തെ ഓഡയ്ക്കൽ ഏലിയാമ്മ, വരഞ്ഞൂറിലെ വി.തമ്പാൻ, ബളാൽ പള്ളത്ത്മലയിലെ സജി രാഘവൻ, കനകപള്ളി ഏറാംചീറ്റയിലെ ദാമു എന്നിവരുടെ വീടുകളാണ് തകർന്നത്. എളേരിത്തട്ട് മങ്കത്തിലെ ആമ്പിലേരി മനോജ്, പെരുംമ്പട്ടയിലെ ഹനീഫ എന്നിവരുടെ ഓട്ടോറിക്ഷകളും തകർന്നു. പരപ്പ ടൗണിലെ ഓട്ടോസ്റ്റാന്റിലുള്ള പടുകൂറ്റൻ വാകമരവും കാറ്റിൽ കടപുഴകി വീണു.

പ്ലൈവുഡ് ഫാക്ടറി തകർന്നു
നീലേശ്വരം ∙ കനത്ത കാറ്റിൽ പ്ലൈവുഡ് ഫാക്ടറി തകർന്നു. നീലേശ്വരം കിഴക്കേ ഇല്ലത്തെ ജയദേവന്റെ ഉടമസ്ഥതയിലുള്ള പുത്തരിയടുക്കത്തെ ഫാക്ടറിയാണ് കനത്ത കാറ്റിൽ തകർന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.

വൈദ്യുതത്തൂണിൽനിന്ന് വീണ് കെഎസ്ഇബി കരാർ ജീവനക്കാരന് ഗുരുതര പരുക്ക്
ചെറുവത്തൂർ ∙ വൈദ്യുതത്തൂണിൽനിന്ന് വീണ് കെഎസ്ഇബി കരാർ ജീവനക്കാരന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കൊൽക്കത്ത സ്വദേശി ടോമിനാണ് (35) പരുക്കേറ്റത്. കാടങ്കോട് ഇന്നലെ വൈകിട്ട് ലൈനിൽ അറ്റകുറ്റ പണിയെടുക്കുമ്പോൾ തൂണിൽനിന്ന് വീണ് താഴെയുണ്ടായിരുന്ന സ്ലാബിൽ തലയിടിക്കുകയാണ് ഉണ്ടായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com