ADVERTISEMENT

പിലാങ്കട്ട ∙ ചോക്കമൂലയിൽ കണ്ട ജീവി പുലിയല്ലെന്ന് വനം വകുപ്പ്.  സിസിടിവി പരിശോധിച്ചപ്പോൾ പുലിയാണോയെന്ന് സംശയം ഉയർന്നിരുന്നു. ദൃശ്യം സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെ സമീപവാസികൾ ഭീതിയിലായി.വനം വകുപ്പ് ആർആർടി അധികൃതർ പരിശോധന നടത്തി കാട്ടുപൂച്ച(നായ്തെറ്റ)യാണെന്ന് ഉറപ്പാക്കിയതോടെ പ്രദേശവാസികൾക്കും സമാധാനമായത്.സമീപത്ത് വിജനമായ സ്ഥലവും മരങ്ങളും കുറ്റിക്കാടുകളും റബർതോട്ടവും ഗുഹകളുമുള്ള പ്രദേശമാണിത്. വിവിധയിടങ്ങളിൽ ഇതിന്റെ കാൽപാടുകളും പതിഞ്ഞിരുന്നു.

പിലാങ്കട്ടയിൽ പുലിയെപോലെയുള്ള ജീവിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെ ഇവിടെയെത്തിയ ഫോറസ്റ്റ് ആർആർടി അധികൃതരും പൊലീസും നാട്ടുകാരുമയി ചർച്ച നടത്തുന്നു.
പിലാങ്കട്ടയിൽ പുലിയെപോലെയുള്ള ജീവിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെ ഇവിടെയെത്തിയ ഫോറസ്റ്റ് ആർആർടി അധികൃതരും പൊലീസും നാട്ടുകാരുമയി ചർച്ച നടത്തുന്നു.

വിവരമറിഞ്ഞ് കാസർകോട് നിന്നെത്തിയ ഫോറസ്റ്റ് റാപിഡ് റെസ്പോൺസ് ടീം അധികൃതർ പരിശോധന നടത്തി കാട്ടുപൂച്ചയാണെന്ന് ഉറപ്പാക്കിയത്.നായ്ക്കളെ തിന്നുന്നതിനാൽ ഇതിന് നായ് തേറ്റ എന്ന് പ്രാദേശികമായി പറയുന്നതായി ആർആർടി അധികൃതർ പറയുന്നത്. ഇതിന്റെ  പരിസരത്ത് യാത്രചെയ്തിരുന്ന യാത്രക്കാർ മുൻപും ഈ ജീവിയെ കണ്ടിരുന്നതായി പറയുന്നു.ക്യാമറയിൽ കാണുന്നത്ര പേടിപ്പെടുത്തുന്നതല്ല ഇതിന്റെ യഥാർത്ഥ രൂപമെന്നാണ് അധികൃതർ പറയുന്നത്.

ഇതിന്റെ വാൽ ചെറുതാണ്. മുഖം വ്യത്യാസമുണ്ട് .െമലിഞ്ഞ ശരീരമാണ്. കാൽപാദവും പുലിയുടേതല്ല. സമീപത്ത് വീടുകളും അങ്കണവാടിയും എൽപി സ്കൂളുമുണ്ട്. ഇതിനടുത്ത് കുമ്പള മുള്ളേരിയ റോഡ് വശത്ത് പിലാങ്കട്ടയിൽ കാൽപാടുകൾ കണ്ടിരുന്നതിനാൽ എല്ലാവരും ഭയത്തിലും ആശങ്കയിലുമായിരുന്നു.പുലിയല്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇവരുടെ ഭയംമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com