ADVERTISEMENT

നീർച്ചാൽ ∙ നിലവിൽ മാസം തോറും വൈദ്യുതബിൽ അടച്ചു പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിക്ക് 16 വർഷം മുൻപത്തെ കുടിശിക ബിൽ നൽകി വൈദ്യുതി വിഛേദിച്ചതോടെ കുടിവെള്ളം മുടങ്ങി. ഏണിയർപ്പ് കുടിവെള്ള പദ്ധതിയിലെ 2006 ജൂൺ 17മുതൽ 2008 ജൂലൈ 14വരെയുള്ള വെള്ളത്തിന്റെ കുടിശികയാണ് ഇപ്പോൾ അടയ്ക്കാൻ അറിയിച്ച് ബദിയടുക്ക പഞ്ചായത്തിന്  നോട്ടിസ് നൽകിയത്. ബിൽ അടയ്ക്കാത്തിനാൽ   സീതാംഗോളി  വൈദ്യുതി സെക്​ഷൻ ഓഫിസ് അധികൃതർ കഴിഞ്ഞ ദിവസം വൈദ്യുതി വിഛേദിച്ചു. .2023 ഡിസംബറിൽ വിഛേദിച്ചിരുന്നുവെങ്കിലും കലക്ടർ കെ.ഇമ്പശേഖർ ഇടപ്പെട്ട് പുനഃസ്ഥാപിച്ചിരുന്നുനിലവിൽ ഗുണ്ഭോക്തൃ കമ്മിറ്റി മാസം തോറും ബില്ലടച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണിത്.2,65,440 രൂപയാണ് കുടിശിക. ഇതിനു 9,90,728 രൂപ സർചാർജ് കൂടി ചേർത്ത് അടയ്ക്കണമെന്നും 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ കണക്​ഷൻ വിച്ഛേദിക്കുമെന്നും 2024 ഓഗസ്റ്റ് 5ന് സീതാംഗോളി വൈദ്യുതി സെക്ഷൻ ഓഫിസിൽ നിന്നു ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസ് നൽകിയിരുന്നു.

16വർഷം മുൻപാണ് കുടിശികയുണ്ടായത്.അതിനു ശേഷം ഗുണഭോക്തൃകമ്മിറ്റി മാസം  തോറും പണമടച്ചു ജലവിതരണം മുടങ്ങാതെ ജലവിതരണം നടത്തുന്നുണ്ട്. ഇത്രയും വർഷമായിട്ടും നോട്ടിസ് നൽകുകയോ കണക്ഷൻ വിഛേദിക്കുകയോ ചെയ്തിട്ടില്ല.ഇതിൽ സൂചിപ്പിച്ച മാസങ്ങളിലെ ബില്ലുകൾ ആവശ്യപ്പെട്ടിട്ടും വ്യക്തമായി നൽകിയിട്ടില്ലെന്നും അവ്യക്തതത നിലനിൽക്കുന്നതായും പഞ്ചായത്തിൽ ഇതിനെ കുറിച്ചുള്ള രേഖകളില്ലെന്നും പഞ്ചായത്ത് സെക്രട്ടറി സി.രാജേന്ദ്രൻ അറിയിച്ചു.ഗുണഭോക്തൃ കമ്മിറ്റി നടത്തുന്നതിനുമുൻപ് പഞ്ചായത്ത് നേരിട്ട് അടച്ചുകൊണ്ടിരുന്ന ബില്ലുകളാണ് കുടിശികയായിട്ടുള്ളതെന്നാണ് പറയുന്നത്. പഞ്ചായത്തിൽ രേഖകളൊന്നുമില്ലാത്ത സെക്ഷൻ ഓഫിസിൽ ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടി നൽകാത്ത ഭീമമായ തുക പഞ്ചായത്ത് ഇത്രയും വർഷങ്ങൾക്ക് ശേഷം എങ്ങനെ അടയ്ക്കുമെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.48 വീട്ടുകാർക്കാണ് ജലവിതരണം ചെയ്യുന്നത്.കാസർകോട് ഡിവിഷൻ ഓഫിസിൽ നിന്നd അറിയിച്ചതിനാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്ന് സീതാംഗോളി വൈദ്യുതി സെക്ഷൻ അസി.എൻജീനിയർ  അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com