ADVERTISEMENT

പെരിയ ∙ കേരളത്തിൽ നിന്നുൾപ്പെടെയുള്ള ആദിവാസിജനതയുടെ ഗോത്രഭാഷയിലുള്ള തനതു പാട്ടുകൾ ആൽബമായി പുറത്തിറങ്ങുന്നു. ജംഷഡ്പുരിലെ ടാറ്റാ സ്റ്റീൽ ഫൗണ്ടേഷൻ നേതൃത്വത്തിലുള്ള ‘റിഥം ഓഫ് എർത്താ’ണ് ആൽബം പുറത്തിറക്കുന്നത്. ഒരു വർഷമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്രകലാകാരൻമാരെ പങ്കെടുപ്പിച്ച് സംഗീത ശിൽപശാലകൾ സംഘടിപ്പിച്ച് പരിശീലനവും നൽകിയാണ് ആൽബം പുറത്തിറങ്ങുന്നത്.

സംസ്ഥാനത്തു നിന്ന് മാവിലൻ, മലവേട്ടുവ ഗോത്രങ്ങളുടെ പുനംകൃഷിയുമായി ബന്ധപ്പെട്ട പാട്ടുകളാണ് ആൽബത്തിൽ ഇടം നേടിയത്. കാസർകോട്, കണ്ണൂർ സ്വദേശികളായ സതീശൻ വെളുത്തോളി, രതീഷ് കാട്ടുമാടം, പ്രവീൺകുമാർ ചെറുപുഴ (കുമറ് ഫോക് ബാൻഡ്), ശ്രീനേഷ് കൃഷ്ണ വെള്ളരിക്കുണ്ട്, ചിഞ്ചു മാരിക്കളം, അമൃത ബാബുരാജ് ബളാൽ എന്നിവരടങ്ങിയ സംഘമാണ് ആൽബത്തിൽ പാടുന്നത്.

2023 നവംബറിൽ ടാറ്റാ സ്റ്റീൽ ഫൗണ്ടേഷൻ ജാർഖണ്ഡിലെ ജംഷഡ്പുരിൽ നടത്തിയ സംവാദ് പരിപാടിയുടെ ഭാഗമായി ട്രൈബൽ കൾചറൽ സെന്ററിൽ 15 ദിവസം നടത്തിയ സംഗീത ശിൽപശാലയിലും കേരളത്തെ പ്രതിനിധീകരിച്ച് ഇവർ പങ്കെടുത്തിരുന്നു. ഗോത്ര ഭാഷയിൽ വരികൾ എഴുതി സംഗീതം നൽകി. ടാറ്റാ സ്റ്റീൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സംവാദ് പരിപാടിയിൽ ആദ്യമായി സ്റ്റേജിൽ പാട്ടുകൾ അവതരിപ്പിച്ചു.

കേരളം, ജാർഖണ്ഡ്, അസം, സിക്കിം, ഗുജറാത്ത്, ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നായി മാവിലൻ, മലവേട്ടുവൻ, സന്താൾ, മുണ്ട, ഒറോൺ, മുർമു, ബോഡോ, റാഭ, കർബി, ലെപ്ച, കുൻബി, ഭൂൽ, ടോട്ടോ തുടങ്ങിയ ഗോത്ര വിഭാഗങ്ങളുടെ തനത് പാട്ടുകളാണ് ആൽബമായി പുറത്തിറങ്ങുന്നത്. ആൽബത്തിന്റെ റിക്കോർഡിങ് കഴിഞ്ഞദിവസം ജംഷഡ്പുരിൽ പൂർത്തിയായി. ഇതര സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ തനതുപാട്ടുകൾക്കൊപ്പം ഇനി സംസ്ഥാനത്തെ മാവില, മലവേട്ടുവ സമുദായങ്ങളുടെ ഭാഷയിലെ ഗാനങ്ങളും രാജ്യത്ത് മുഴങ്ങും.

English Summary:

'Rhythm of Eartha' is a powerful new album showcasing the rich musical heritage of indigenous communities in India. Produced by Tata Steel Foundation, the album features traditional songs in tribal languages, including those from Kerala. A year of workshops and training with tribal artists culminated in this stunning collection celebrating diverse musical traditions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com