ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഡോക്ടർ ദമ്പതിമാരുടെ വീടിനു നേരെ അക്രമം. വീടിന് പുറത്ത് നിർത്തിയിട്ട കാറുകളുടെ ഗ്ലാസുകൾ ചെങ്കല്ല് ഇട്ടും അടിച്ചും തകർത്തു. ഡോക്ടർ ദമ്പതിമാരായ ഡോ. എൻ.വി.അഭിജിത്ത് ദാസ്, ഡോ. ദിവ്യ എന്നിവരുടെ മാവുങ്കാൽ ഉദയംകുന്നിലെ വാടക വീടിന് നേരെയാണ് ഇന്നലെ വെളുപ്പിന് ആക്രമണം നടത്തിയത്. 

കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ സർജനാണ് എൻ.വി.അഭിജിത്ത്. ഭാര്യ ഡോ. ദിവ്യ പെരിയ പിഎച്ച്സിയിലെ ഡോക്ടറാണ്. വീടിന്റെ ഗ്ലാസുകൾ തകർത്ത ശേഷം മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുകള്‍ തകര്‍ക്കുകയായിരുന്നു. ഡോ. അഭിജിത്ത് ഉപയോഗിക്കുന്ന ഹോണ്ട സിറ്റി കാർ ചെങ്കല്ല് ഇട്ടാണ് തകർത്തത്. 
ഡോ. ദിവ്യ ഉപയോഗിക്കുന്ന ആൾട്ടോ കാറിന്റെ ഗ്ലാസ് ഇരുമ്പു വടി ഉപയോഗിച്ചും തകർത്തു. വീടിന്റെ ജനൽ ചില്ലുകളും അക്രമികൾ തകർത്തു. നാലര മാസം മുന്‍പാണ് ഡോക്ടറും കുടുംബം ഇവിടെ വാടകയ്ക്ക് താമസം തുടങ്ങിയത്. സംഭവത്തിന് പിന്നിൽ സാമൂഹികവിരുദ്ധർ ആണെന്ന് കരുതുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കാഞ്ഞങ്ങാട് ∙ ഡോക്ടർ ദമ്പതിമാരുടെ വീടിനു നേരെ അക്രമം നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. ദമ്പതിമാർ വീട്ടിൽ പ്രാക്ടീസ് ചെയ്തിരുന്നില്ല. കുടുംബസമേതം താമസിക്കുന്ന സ്വന്തം വീട്ടിൽ പോലും സ്വസ്ഥമായും സുരക്ഷിതമായും കഴിയാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് ഡോക്ടർ സമൂഹം കടന്നു പോകുന്നത് എന്നത് ഭീതിപ്പെടുത്തുന്നു. അതിക്രമം കാട്ടിയവരെ കണ്ടു പിടിക്കുകയും നിയമത്തിന് മുൻപിൽ കൊണ്ടുവരികയും വേണമെന്ന് പ്രസിഡന്റ് ഡോ. എ.ടി.മനോജ്, സെക്രട്ടറി ഡോ. വി.കെ.ഷിൻസി എന്നിവർ ആവശ്യപ്പെട്ടു.

English Summary:

In a shocking incident, a doctor couple residing in Kanhangad, Kerala was targeted by unknown assailants who vandalized their home and cars. The attack has sparked outrage and concern within the medical community, with KGMOA demanding swift action against the perpetrators and raising concerns about the safety of healthcare professionals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com