ADVERTISEMENT

പെരിയാട്ടടുക്കം∙ വായിൽ ചൂണ്ട കുരുങ്ങി മൂന്നു ദിവസത്തിലേറെയായി ഭക്ഷണം കഴിക്കാൻ കഴിയാതെ മരണത്തെ മുഖാമുഖം കണ്ട ‘ടുട്ടു’ എന്ന നായയ്ക്ക് പുനർജൻമം.  പെരിയാട്ടടുക്കം ടൗണിലെത്തുന്നവരുടെയെല്ലാം അരുമയായ ടുട്ടുവിന് വ്യാപാരികളുടെയും പ്രദേശവാസികളുടെയും സന്ദർഭോചിതമായ ഇടപെടലിൽ  കാഞ്ഞങ്ങാട് നിന്നെത്തിയ മൊബൈൽ വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടർമാരാണ് രക്ഷകരായത്.വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറിയും ഫൊട്ടോഗ്രഫറുമായ  വി.കെ.ഗോപാലനാണ് നായയുടെ വായിൽ ചൂണ്ട കുടുങ്ങിയ വിവരം അധികൃതരെ അറിയിച്ചത്.

പിടികൂടി മയക്കാൻ ശ്രമിക്കുന്നതിനിടെ ഓടിയ ടുട്ടു പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞാണ് തിരിച്ചെത്തിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിലെ ഡോക്ടർമാരായ ആഷിക്, ജോർജ്, ഡ്രൈവർ പ്രസാദ് എന്നിവർ ചേർന്നാണ് വായിൽ കൊളുത്തിയ നിലയിൽ കണ്ട ചൂണ്ട പിന്നീട് വിജയകരമായി പുറത്തെടുത്തത്. പെരിയാട്ടടുക്കത്തെ  സനാഫുൾപ്പെടെയുള്ള യുവാക്കളുടെ  പരിചരണത്തിലാണ് ടുട്ടു ഉൾപ്പെടെ മൂന്ന് നായകൾ ടൗണിൽ വളരുന്നത്. ടൗണിന്റെ കാവൽക്കാരനായ ടുട്ടുവിന്റെ ദുരിതം  ഇവർക്കും വേദനയായി. ഇതോടെയാണ് നായയെ രക്ഷപ്പെടുത്താൻ തീരുമാനിച്ചത്.

English Summary:

Tuttu, a beloved dog in Periayttookam, endured a harrowing three-day ordeal with a fish hook lodged in his mouth, unable to eat. Thanks to the quick thinking of local merchants, residents, and a mobile veterinary unit from Kanhangad, Tuttu was rescued and received the life-saving care he desperately needed. This heartening story emphasizes the importance of community compassion and accessible veterinary services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com