ADVERTISEMENT

കാസർകോട് ∙ കൊറക്കോട്ടും പരിസരങ്ങളിലും ജനങ്ങളുടെ ആരോഗ്യത്തിനും പരിസര ശുചിത്വത്തിനും ഭീഷണിയായി  ഒഴുക്കിവിടുന്ന മലിനജലം ശുദ്ധീകരിച്ച് ഉപയോഗപ്പെടുത്താൻ സൗജന്യമായി സ്ഥലം നൽകാൻ തയാറാണെന്ന് നാട്ടുകാർ.കൊറക്കോട് വയലിൽ കൃഷി ചെയ്യാൻ പോലും കഴിയാത്ത വിധം മലിനജലം തുറന്നുവിടുന്നതിനു എതിരെ നഗരസഭ അധികൃതർ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കി  പരാതി നൽകിയ എ.വി.രാഘവൻ, കെ.ഗംഗാധരൻ എന്നിവരാണ്   മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ ഇക്കാര്യം അറിയിച്ചത്. 

നഗരസഭ പരിധിയിൽ എല്ലാ ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന മലിനജലം തടഞ്ഞുനിർത്തി ദുർഗന്ധം അകറ്റി പുനരുപയോഗം നടത്തുന്നതിനു കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്  ഒരു കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്ലാന്റ് ജില്ലാ ശുചിത്വമിഷൻ സഹായത്തോടെ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കു ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതായി കമ്മിഷൻ മുൻപാകെ നഗരസഭ സെക്രട്ടറി അറിയിച്ചു. 

എന്നാൽ കൊറക്കോട് നിന്നു ഒരു കിലോമീറ്റർ അകലെയുള്ള പുതിയ ബസ് സ്റ്റാൻഡ് പരിസരം കൊറക്കോട് പ്രദേശത്തെ ഭൂനിരപ്പിൽ നിന്നു 3 മീറ്റർ ഉയരത്തിൽ ആണെന്നും കൊറക്കോട് മലിനജല പ്രശ്നത്തിനു അതു കൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. 2023–24,  2024–25 വർഷങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ ഡ്രെയ്നേജ് വൃത്തിയാക്കാനും അറ്റകുറ്റപ്പണി ചെയ്യാനും 6 ലക്ഷം രൂപ വകയിരുത്തിയതായി നഗരസഭ സെക്രട്ടറി അറിയിച്ചു.മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനു അടുത്ത സിറ്റിങ്ങിൽ  വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ  നഗരസഭ സെക്രട്ടറിക്ക് കമ്മിഷൻ നിർദേശം നൽകി.

English Summary:

Korakkot residents are grappling with severe sewage pollution and have offered free land for a treatment plant. The Human Rights Commission is involved, and the Nagar Sabha has proposed a ₹1 crore project, but concerns remain about its location.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com