ADVERTISEMENT

കൊല്ലം ∙ സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ആളുകൾ കൂട്ടം കൂടുന്നതു നിയന്ത്രിക്കാൻ കർശന നടപടിക്കു പൊലീസ്. നിലവിൽ ലോക്ഡൗൺ ലംഘിക്കുന്നവർക്കും മുഖാവരണം ധരിക്കാത്തവർക്കും എതിരെ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ സാമൂഹിക അകലം പാലിക്കാതെ പലയിടത്തും ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതു പൊലീസിനു പുതിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.പുതിയ ഇളവുകൾ കൂടി വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനും പൊലീസിനു പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പൊലീസ് മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ:

∙ നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ സർക്കാർ മാർഗനിർദേശ പ്രകാരം മാത്രമുള്ള യാത്രക്കാർ മാത്രമേ ഉണ്ടാകാവൂ.
∙ ആളുകളെ കുത്തി നിറച്ചു കൊണ്ടു പോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകും.
∙ പൊതുസ്ഥലത്ത് മുഖാവരണം ധരിക്കാതെ എത്തുന്നവർക്ക് എതിരെയും ശക്തമായ നടപടി തുടരും.
∙ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുന്നവർക്കെതിരെയും നടപടി ഉണ്ടാകും.

∙ ബാർബർ ഷോപ്പുകൾ, ഭക്ഷണ ശാലകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവർ ഫോൺ ചെയ്ത് മുൻകൂട്ടി ബുക്ക് ചെയ്യുന്നതു തിരക്ക് ഒഴിവാക്കാൻ സഹായിക്കും.
∙ അതിതീവ്ര മേഖലകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക.
∙ ഇവിടങ്ങളിലെ റോഡുകൾ പൊലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇത് ലംഘിക്കാതിരിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com