ADVERTISEMENT

കടയ്ക്കൽ∙ കാട്ടുജാതിക്ക മരങ്ങളുടെ പുതിയ ജൈവ ഇനത്തെ പാലോട് ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തി. 124 വർഷങ്ങൾക്കു ശേഷമാണു പശ്ചിമഘട്ടത്തിൽനിന്നു ജാതിക്ക കുടുംബത്തിലെ (മിരിസ്റ്റിക്കേസിയെ) പുതിയ ഇനത്തെ കണ്ടെത്തുന്നത്.  അഗസ്ത്യമല ബയോസ്ഫിയർ റിസർവിലെ ശംഖിലി വനമേഖലയിലാണ് ആവാസം. 

പുതുതായി കണ്ടെത്തിയ സ്‌പീഷിസിനു  മിരിസ്റ്റിക്ക ട്രോബൊഗാരീ എന്നാണു പേര്. 40  വർഷത്തെ  സസ്യസംരക്ഷണ പ്രവർത്തനങ്ങൾക്കു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര്.   മിരിസ്റ്റിക്ക ട്രോബൊഗാരീക്കു  മറ്റു കാട്ടുജാതിക്ക മരങ്ങളോടു സാമ്യമുണ്ടെങ്കിലും ഇലകളിലും കായയിലും വ്യത്യാസമുണ്ട്. എം.ജി. ഗോവിന്ദ്, ഡോ. മാത്യു ഡാൻ, ഡോ. കെ.ബി. രമേശ്കുമാർ എന്നിവർ ഉൾപ്പെടുന്ന  ഗവേഷണസംഘമാണു കണ്ടെത്തലിനു പിന്നിൽ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com