ADVERTISEMENT

പുത്തൂർ ∙ അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി വിലയും ഉയരുന്നു. മുരിങ്ങ ആണ് വിലയിൽ താരം, കിലോ വില 160 രൂപ ആയി. ചെറിയ ഉള്ളി വലിയ വിലയിലെത്തി; 120 രൂപ. കുതിച്ചു കയറിയ ശേഷം തിരിച്ചിറങ്ങിയ സവാള വിലയിലും നേരിയ വർധനയുണ്ട്, കിലോ വില 55 രൂപയായി. 20 രൂപയിൽ കൂടാത്ത വെണ്ടയ്ക്കയ്ക്ക് ഇന്നലത്തെ വില 60 രൂപ ആയിരുന്നു. ഇടയ്ക്ക് ഇത് 80 രൂപ വരെ ഉയർന്നിരുന്നു. മറ്റിനങ്ങൾക്കും വില മുകളിലേക്കാണ്. ഉൽപാദനത്തിലെ കുറവാണ് വിലക്കയറ്റത്തിനു കാരണമായി വ്യാപാരികൾ പറയുന്നത്. ഇന്ധന വില വർധനയുടെ ചുവട് പിടിച്ച് കടത്തുകൂലി വർധിപ്പിക്കാനുള്ള നീക്കത്തിലാണ് വാഹന ഉടമകൾ. ഇതു കൂടിയാകുന്നതോടെ പച്ചക്കറി വില വീണ്ടും ഉയരുമെന്നാണ് സൂചന. 

പച്ചക്കറി കിറ്റും മെലിഞ്ഞു 

വില ഉയർന്നതോടെ പച്ചക്കറി കിറ്റും മെലിഞ്ഞു. 100 രൂപയുടെ കിറ്റ് പലയിടത്തും കാണാനില്ല. കിട്ടുന്നിടത്താകട്ടെ വണ്ണവും തൂക്കവും കുറഞ്ഞു. വില കുറവുള്ളപ്പോൾ 6 കിലോയ്ക്കു മുകളിൽ പച്ചക്കറി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പരമാവധി 3.5 കിലോ വരെ മാത്രം. വില ഉയർന്നതോടെ ഇതല്ലാതെ മറ്റു മാർഗമില്ല എന്നാണ് വ്യാപാരികളുടെ പക്ഷം. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com