ADVERTISEMENT

പുനലൂർ ∙വയോധികരുടെ കൊലപാതകത്തിൽ അറസ്റ്റിലായി ജയിലിലായിരുന്ന ആളെ പുനലൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. തെങ്കാശി കുമാരപുരം സ്വദേശി ലക്ഷ്മണന്റെ മകൻ  ശങ്കറിനെയാണ് (34) പുനലൂർ കെഎസ്ആർടിസി ഡിപ്പോയോടു ചേർന്നുള്ള മലയോര ഹൈവേയിൽ വെട്ടിപ്പുഴ തോട്ട് പുറമ്പോക്കിൽ കുടിലിനു സമീപം എത്തിച്ചു തെളിവെടുപ്പു നടത്തിയത്. ഇവിടെ കുടിൽ കെട്ടിത്താമസിക്കുന്ന ഇന്ദിരയുടെയും (60) കടയ്ക്കാമൺ കോളനിയിൽ പ്ലോട്ട് നമ്പർ 4ൽ ബാബുവിന്റെയും (60) മൃതദേഹമാണ് ഈ മാസം 21നു രാവിലെ 11.30നു കുടിലിനുള്ളിൽ കണ്ടെത്തിയത്.  

ഇരുവരും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കുടിലിനു സമീപവും കുടിലിനുള്ളിലും എത്തി തെളിവെടുപ്പു നടത്തി.  തൊളിക്കോട് ജംക്‌ഷനിലെ കടത്തിണ്ണയിലും കുളിക്കാൻ പോയ തോടിന്റെ കരയിലും എത്തി തെളിവെടുപ്പു നടത്തി. പുലർച്ചെ ശങ്കറിനെ കണ്ട ഓട്ടോറിക്ഷ ഡ്രൈവർമാർ ശങ്കറിനെ തിരിച്ചറിയുകയും ചെയ്തു. പ്രതിയെ ഇന്നു വീണ്ടും കോടതിയിൽ ഹാജരാക്കും. പൊലീസ് പ്രത്യേക അപേക്ഷയിലാണ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയത്.

കടംവാങ്ങിയ പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഓയൂർ പൂയപ്പള്ളി മരുതമൺ പള്ളിയിൽ പറയിൽ ചരുവിളവീട്ടിൽ ശാന്തയെ (60)  കൊലപ്പെടുത്തിയ കേസിൽ റിമാൻഡ് പ്രതിയായി തിരുവനന്തപുരം സ്പെഷൽ ജയിലിൽ നിന്നു ജാമ്യം ലഭിച്ച് ഈ മാസം 18നു പുറത്തിറങ്ങിയ ദിവസം തന്നെയാണ് പുനലൂരി‍ൽ ഇരട്ട കൊലപാതകം നടത്തിയത്. എസ്എച്ച്ഒ രാജേഷ്കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പു നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com