ADVERTISEMENT

കൊട്ടാരക്കര ∙ കെപിഎംഎസ് താലൂക്ക് യൂണിയൻ കമ്മിറ്റി അയ്യങ്കാളിയുടെ 160-ാം ജന്മദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ചിറ്റയം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.സുദേവൻ അധ്യക്ഷനായി. എൻ.ബ്രഹ്മദാസ്, ബാബു മൂലവട്ടം, കെ.വിജയരാജൻ, മരുതമൺ ശശിധരൻ, രാജൻ നെല്ലിക്കുന്നം, രാഗേഷ് നെടുവത്തൂർ, വിനോദ് എന്നിവർ പ്രസംഗിച്ചു.

കൊട്ടാരക്കര ∙ ഇന്ത്യൻ ദലിത് സർവീസ് സൊസൈറ്റി സംസ്ഥാന സമിതി അയ്യങ്കാളിയുടെ ജന്മദിനം ആചരിച്ചു. നെടുവത്തൂർ ചന്ദ്രശേഖരൻ‌ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വല്ലം ഗണേശൻ അധ്യക്ഷത വഹിച്ചു. വിജയൻ കാവുവിള, കെ.കെ.ബാബു പുനലൂർ, ഉണ്ണി പുത്തൂർ, പി.എൻ.ഗംഗാധരൻ നായർ, കെ.വേണു എന്നിവർ പ്രസംഗിച്ചു.

കൊട്ടാരക്കര ∙ ഡോ.അംബേദ്കർ സെന്റർ ഓഫ് ഇന്ത്യ അയ്യങ്കാളി ജന്മദിനം ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ് ഉദ്ഘാടനം ചെയ്തു. ആനക്കോട്ടൂർ ഷാജി അധ്യക്ഷത വഹിച്ചു. സി.നിർമല, പി.ഹരികുമാർ, ജോസ് പള്ളിക്കൽ, ബാബു പുലമൺ, അലി ഫാത്തിമ, ഫൈസൽ ബഷീർ, ആർ.രശ്മി, അനിൽ സി.കാരിക്കൽ എന്നിവർ പ്രസംഗിച്ചു.

കടയ്ക്കൽ ∙ ദലിത് സമുദായ മുന്നണി ജന്മദിനാചരണവും ഓണക്കിറ്റ് വിതരണവും നടത്തി. ജില്ലാ പ്രസിഡന്റ്‌ അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്തു. ഇളമാട് ഗോപി, വിക്രമൻ, തങ്കപ്പൻ, സന്തോഷ്‌, അനീഷ് എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com