ADVERTISEMENT

കൊട്ടാരക്കര∙ അനുഗൃഹീത നടൻ കൊട്ടാരക്കര ശ്രീധരൻനായരുടെ വിയോഗത്തിന് 37 വയസ്സാകുമ്പോഴും അനാദരവിന്റെ ഭാരവും പേറി അദ്ദേഹത്തിന്റെ പ്രതിമയും ലക്ഷ്യം കാണാതെ സാംസ്കാരിക നിലയവും. കഥാപാത്രങ്ങളെ അവിസ്മരണീയ അനുഭവമാക്കി പ്രേക്ഷകരിലെത്തിച്ച മഹാനടന്റെ ഓർമ രൂപങ്ങൾക്ക് ഇന്നും ഭരണാധികാരികൾ വിലക്ക് കൽപിച്ചിരിക്കുകയാണ്. ശ്രീധരൻനായരുടെ ഓർമ നിലനിർത്താൻ പ്രതിമ സ്ഥാപിക്കുമെന്നായിരുന്നു വൈകിയെങ്കിലും കൊട്ടാരക്കര നഗരസഭയുടെ പ്രഖ്യാപനം. പറഞ്ഞത് പോലെ പ്രതിമ നിർമിച്ചു. കച്ചേരി മുക്കിൽ പൊതുസ്ഥലത്ത് റോഡ് വശത്ത് പ്രതിമ സ്ഥാപിച്ചെങ്കിലും നിയമലംഘനം ആരോപിച്ച് വിഷയം കോടതി കയറി. 

കോടതി നിർദേശത്തെ തുടർന്ന് പ്രതിമ അവിടെ നിന്നു മാറ്റി താലൂക്ക് ലൈബ്രറി കൗൺസിൽ കെട്ടിട വളപ്പിൽ സ്ഥാപിച്ചു. മാസങ്ങൾ കഴിഞ്ഞെങ്കിലും ഇന്നു വരെ അനാഛാദനം നടന്നിട്ടില്ല. ലൈബ്രറി കൗൺസിൽ വളപ്പിൽ മൂടിക്കെട്ടിയ നിലയിലാണ് പ്രതിമ. 19ന് ആണ് ചരമവാർഷികം. പേരിനൊപ്പം കൊട്ടാരക്കരയെ നിലനിർത്തി സ്നേഹിക്കുകയും ചെയ്ത ശ്രീധരൻനായരെ വർഷം തോറും ഓർമിക്കുന്നത് ചില പ്രസ്ഥാനങ്ങളും ബന്ധുക്കളും മാത്രമാണ്. ഡോ.പി.എൻ.ഗംഗാധരൻനായരുടെ നേതൃത്വത്തിൽ കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷൻ വർഷം തോറും അനുസ്മരണ ചടങ്ങ് നടത്തുന്നു. അടുത്ത ബന്ധുക്കളും ഓർമച്ചടങ്ങുകളിൽ പങ്കാളികളാകും. എന്നാൽ സർക്കാരോ കൊട്ടാരക്കര നഗരസഭയോ ശ്രീധരൻനായരെ മറന്ന മട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com