ADVERTISEMENT

കുളത്തൂപ്പുഴ∙ പാതയോരത്ത് അലക്ഷ്യമായി ഉപേക്ഷിച്ച ടാർ വീപ്പയ്ക്കുള്ളിൽ അകപ്പെട്ട പൂച്ചക്കുഞ്ഞ് ജീവനുമായി മല്ലടിച്ചതു 4 മണിക്കൂർ,  രക്ഷപ്പെട്ടതു നാട്ടുകാരുടെ കനിവിൽ. ഗണപതിയമ്പലം കവലയിൽ റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ച ടാർ വീപ്പയിലാണു പൂച്ചക്കുഞ്ഞ് അകപ്പെട്ടത്. സമീപവാസികൾ ശ്രമിച്ചിട്ടും ടാറിൽ ഉറച്ചു പോയ അർധപ്രാണനായ പൂച്ചക്കുഞ്ഞിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. എട്ടരയോടെ വ്യാപാരിയായ അൻസർ സഹായം തേടി കടയ്ക്കൽ, പുനലൂർ അഗ്നിരക്ഷാ വിഭാഗങ്ങളെ കാര്യം അറിയിച്ചു. പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ പക്കൽ സംവിധാനമില്ലെന്നും മണ്ണെണ്ണ ഉപയോഗിച്ചു രക്ഷപ്പെടുത്താമെന്നും അഗ്നിരക്ഷാ സേന അറിയിച്ചു. പിന്നീടു  ടാർ വീപ്പ കട്ടിങ് മെഷീൻ ഉപയോഗിച്ച് അറുത്തു മാറ്റി  പൂച്ചക്കുഞ്ഞിനെ പുറത്തെടുത്ത്  മണിക്കൂറുകളോളം  മണ്ണെണ്ണ ഉപയോഗിച്ചു ടാർ നീക്കം ചെയ്ത്   അൻസറിന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ സംഘം അതിനെ രക്ഷപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com