ADVERTISEMENT

അഞ്ചാലുംമൂട് ∙ തൃക്കരുവ മുളയ്ക്ക വയലിൽ കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി. മുളയ്ക്ക വയൽ സ്വദേശി നസീറിന്റെ ഉടമസ്ഥതയിലുള്ള പോത്തിനെയാണു കിണറ്റിൽ നിന്നും രക്ഷപെടുത്തിയത്.  ഇന്നലെ ഉച്ചയോടെയാണ് സംഭവം. വയലിൽ മേയുന്നതിനിടെയാണു പോത്ത് സമീപത്തെ 25 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. നാട്ടുകാർ ചാമക്കട അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചു. തുടർന്ന് അവിടേക്ക് എത്തിയ സംഘം കിണറ്റിലിറങ്ങി പോത്തിനെ വടം ഉപയോഗിച്ചു കെട്ടി കരയ്ക്കെത്തിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com