ADVERTISEMENT

കൊല്ലം ∙ ഇന്നത്തെ യുവതലമുറ ഭാഗ്യം കുറഞ്ഞവരാണ്. കാരണം, അവർ എന്തു ചെയ്താലും വിലയിരുത്താനും അഭിപ്രായം പറയാനും വിധി പറയാനും ഒട്ടേറെ പേരുണ്ടാവും. എന്നാൽ എന്നെപ്പോലെയുള്ള അറുപത് വയസ്സുള്ളവർ എന്തു ചെയ്താലും ഈ പ്രായത്തിലും ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ എന്ന അഭിപ്രായം മാത്രമാണ് കേൾക്കേണ്ടി വരിക.

അതുകൊണ്ട് കൂടിയാണ് ഞാൻ കോമഡി പറയാൻ തുടങ്ങിയത്. ആളുകൾ എന്നെ നോക്കി ചിരിക്കുന്നുണ്ടല്ലോ, എന്ത് അർഥത്തിലാണെങ്കിലും... ചിരിയിൽ ചേർത്ത ചിന്തകളും കഥകളുമായി നടൻ ആശിഷ് വിദ്യാർഥി 8 പോയിന്റ് ആർട് കഫെയിൽ നടത്തിയ സ്റ്റാൻഡ് അപ് കോമഡി കാഴ്ചക്കാർക്ക് സമ്മാനിച്ചത് വേറിട്ട അനുഭവം.

കന്യാകുമാരി മുതൽ കശ്മീർ വരെ ‘റെയ്നിങ് സ്മൈൽസ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്റ്റാൻഡ് അപ് കോമഡി ഷോയുടെ ഭാഗമായാണ് ആശിഷ് വിദ്യാർഥി കൊല്ലത്തെത്തിയത്. സ്വയം ചിരിക്കാനുള്ള നല്ലൊരു മാർഗമായാണ് ഞാൻ സ്റ്റാൻഡ് അപ് കോമഡി ചെയ്തു തുടങ്ങിയത്.

ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും പ്രണയരംഗങ്ങൾ അവതരിപ്പിക്കാനോ തമാശ പറയാനോ അവസരം കിട്ടിയിട്ടില്ല. ഭൂരിഭാഗവും നായികാനായകന്മാരെ പ്രണയിപ്പിക്കാൻ സമ്മതിക്കാത്ത വില്ലൻ കഥാപാത്രങ്ങൾ ആയിരുന്നു. ആശിഷ് വിദ്യാർഥിയുടെ തനതു ശൈലിയിൽ പറയുന്ന ഓരോ കാര്യങ്ങളും പ്രേക്ഷകരിൽ ചിരി പടർത്തി.

കേരളം മുഴുവനായി ഓരോ ദിവസവും സ്റ്റാൻഡ് അപ് കോമഡി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ആശിഷ്. ഇന്നു ആലപ്പുഴയിലാണ് പരിപാടി. ‘സിറ്റ് ഡൗൺ ആശിഷ്’ എന്ന പരിപാടിയുമായി രാജ്യത്തെ വിവിധ വൻനഗരങ്ങളിലും ചെറു പട്ടണങ്ങളിലും ഷോ നടത്തുന്നതിന് ഇടയിലാണ് ആശിഷ് കേരളത്തിലുമെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com