ADVERTISEMENT

തെന്മല∙ തൊഴിലാളി സമരത്തെ തുടർന്നു 10 ദിവസമായി നിലച്ച ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ പരപ്പാർ അണക്കെട്ടു തടാകത്തിലെ കുട്ടവഞ്ചി സവാരി ഇന്നു മുതൽ പുനരാരംഭിക്കാൻ ഒത്തുതീർപ്പു ചർച്ചയിൽ തീരുമാനം. പള്ളംവെട്ടി മണ്ണണ തടാകത്തിൽ കുട്ടവഞ്ചി സവാരി ചെയ്യുന്ന 5 തൊഴിലാളികൾക്കു വഞ്ചിയിലെ ജോലിക്കു പുറമേ അധിക ജോലി നൽകിയതിനെ തുടർന്നായിരുന്നു സമരം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കുട്ടവഞ്ചി സവാരി ജോലിക്കു ശേഷം ശെന്തുരുണി സങ്കേതം ഒ‍ാഫിസിലും അധിക ജോലി നൽകിയതായിരുന്നു പ്രതിഷേധത്തിനു കാരണം.

സമരം തുടങ്ങിയ തൊഴിലാളികൾ കുട്ടവഞ്ചികൾ കരയ്ക്കു കയറ്റി വച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2ന് ശെന്തുരുണി വന്യജീവി സങ്കേതം റേഞ്ച് ഓഫിസറുമായി തൊഴിലാളികൾ നടത്തിയ ഒത്തുതീർപ്പിൽ അധിക ജോലി ചെയ്യണമെന്ന തീരുമാനം പിൻവലിച്ചതോടെയാണു സമരം അവസാനിപ്പിച്ചത്. കുട്ടവഞ്ചി സവാരി ചെയ്യാൻ നിരവധി പേർ പള്ളംവെട്ടി മണ്ണണയിൽ എത്തിയിരുന്നെങ്കിലും സമരത്തെ തുടർന്നു സഞ്ചാരികൾ നിരാശരായി മടങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com