ADVERTISEMENT

പത്തനാപുരം∙ പാട്ട കൊട്ടി, പന്തം കൊളുത്തി, പടക്കമെറിഞ്ഞു. എന്നിട്ടും കാട്ടാനയെ തുരത്താൻ നാട്ടുകാർക്കാകുന്നില്ല. ഏഴു ദിവസമായി പിറവന്തൂർ ചണ്ണയ്ക്കാമണ്ണിൽ തമ്പടിച്ച കാട്ടാന, ലക്ഷക്കണക്കിനു രൂപയുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്. പകൽ സമയത്ത് വനാതിർത്തിയിലേക്ക് മാറുന്ന ഇവ, സന്ധ്യ മയങ്ങിയാൽ നാട്ടിലേക്കിറങ്ങും. വനപാലകരും, നാട്ടുകാരും ഉറക്കമൊഴിഞ്ഞ് 18 അടവും പയറ്റുന്നുണ്ടെങ്കിലും കാട്ടാനയ്ക്ക് ഒരു കൂസലുമില്ല. 

രണ്ടാം ബ്ലോക്കിൽ ഉഷാ സുഗതൻ, ആതിര ഭവനിൽ ജയൻ, വീണാ ഭവനിൽ വിശ്വനാഥൻ, അഭിലാഷ് ഭവനിൽ രാജു, വിദ്യാഭവനിൽ ശശിധരൻ, ഗുരുഭവനിൽ അരവിന്ദൻ, രമ്യഭവനിൽ വസുന്ധരൻ എന്നിവരുടെ മരച്ചീനി, റബർ, വാഴ, കമുക്. പ്ലാവ്, തെങ്ങ് എന്നിങ്ങനെ വിവിധയിനം കാർഷിക വിളകൾ കാട്ടാന നശിപ്പിച്ചു. മഹാദേവർമൺ, തൊടീക്കണ്ടം, മൂലമൺ, സന്യാസികോൺ, ചെറുകടവ്, ചാങ്ങപ്പാറ, പെരുന്തോയിൽ എന്നിവിടങ്ങളിലാണ് ചണ്ണയ്ക്കാമണ്ണിനെ കൂടാതെ കാട്ടാന തമ്പടിച്ചിട്ടുള്ളത്. ഏതു ഭാഗത്താണ് ഇവ നിൽക്കുന്നതെന്നറിയാത്തതിനാൽ, പകൽ സമയത്ത് പോലും കൂട്ടം ചേർന്നാണ് ആളുകൾ യാത്ര ചെയ്യുന്നത്.

വിദൂര സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവരും വിദ്യാർഥികളും ഇതോടെ ദുരിതത്തിലായി. ഇരുചക്ര വാഹനങ്ങളിലെത്തുന്നവരെ ആക്രമിക്കാനും ഇവ മടിക്കാറില്ല. ഒറ്റപ്പെട്ട തുരുത്തുകൾ പോലെയാണ് ഓരോ ഗ്രാമങ്ങളും. ഗ്രാമങ്ങൾക്ക് പുറത്തു കടക്കാൻ വനാതിർത്തി മറികടന്നെ മതിയാകൂ.മ്ലാവ്, കാട്ടുപന്നി, പുലി, ചെന്നായ എന്നിവയ്ക്ക് പുറമേയാണ് കാട്ടാന ശല്യവും. ഒരാഴ്ച മുൻപ് ബൈക്ക് യാത്രക്കാരനായ മിഥുനെ മ്ലാവ് ഇടിച്ചു തെറിപ്പിച്ചിരുന്നു. രണ്ട് വർഷം മുൻപ് ബൈക്കിൽ പോയ പ്രദീപിനെ മ്ലാവ് ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ്, എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്തവർ, ഭിന്നശേഷിക്കാർ, ഇപ്പോഴും ചികിത്സ നടത്തുന്നവർ എന്നിവരടക്കം വന്യജീവി ആക്രമണത്തിന്റെ ഇരകളുടെ എണ്ണം ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com