ADVERTISEMENT

കടയ്ക്കൽ ∙ വീടിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ജല ശേഖരണ ടാങ്ക് തുറന്നു ചാടുക. പാകം ചെയ്തു വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ കലത്തോടൊപ്പം കൊണ്ടുപോകുക. തൊഴിലുറപ്പ് തൊഴിലാളികൾ കവറുകളിലും മറ്റു കരുതിയിരിക്കുന്ന സാധനങ്ങൾ കവരുക... കടയ്ക്കൽ ടൗണിനു സമീപത്തു കീരിപുറം, മാറ്റിടാംപാറ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കുരുങ്ങുകളുടെ വികൃതി ഇങ്ങനെയൊക്കെയാണ്. 

മാറ്റിടാംപാറയിൽ തമ്പടിച്ചിരിക്കുന്ന കുരങ്ങുകൾ പുറത്തേക്ക് ഇറങ്ങി വൻ തോതിൽ നാശം വരുത്തുകയാണ്. മരച്ചീനി ഉൾപ്പെടെയുള്ള കാർഷിക വിളകൾ ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന കുരങ്ങുകൾ തെങ്ങിൽ കയറി ഇളം നാളികേരവും ഭക്ഷണം ആക്കുന്നു. തെങ്ങ് ഉണ്ടെങ്കിലും തേങ്ങ പുറത്ത് നിന്നും വൻ വില കൊടുത്ത് വാങ്ങുകയാണ് ഇവിടെയുള്ളവർ. കെട്ടിടത്തിന്റെ മേൽക്കൂരയിൽ കടന്നുകയറി കുരങ്ങുകൾ വൻ നാശം ആണ് വരുത്തുന്നത്. ഓടുകൾ ഇളക്കി വലിച്ചെറിയുന്നു.

കാർഷിക വിളകൾക്കു കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി നാശം വരുത്തുന്നതിന് പിന്നാലെയാണു കുരങ്ങുകളുടെ അക്രമവും. കുരങ്ങ് ശല്യം കൂടിയതിനെ തുടർന്ന് പഞ്ചായത്തിലും റവന്യു ഉദ്യോഗസ്ഥർക്കും വനം വകുപ്പിനും നാട്ടുകാർ പല തവണ പരാതി നൽകി.  കൂട് സ്ഥാപിച്ചു കുരങ്ങുകളെ പിടികൂടി കാട്ടിൽ വിടാൻ വനം വകുപ്പിനു കഴിയും. പക്ഷേ ഇവിടെ ആരും തിരിഞ്ഞു നോക്കുന്നില്ല.  ദിവസവും കുരങ്ങും പന്നിയും കൃഷി നശിപ്പിക്കുന്നതിലൂടെ വൻ തുകയാണു കർഷകർക്ക് നഷ്ടമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com