ADVERTISEMENT

കൊല്ലം∙ മഴയും ഈർപ്പവുമുള്ള കാലാവസ്ഥ കണക്കിലെടുത്ത് ചിക്കൻപോക്സ് പടരുന്നതിനു സാധ്യതയുണ്ടെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി. രോഗബാധിതർ കൃത്യമായി ചികിത്സതേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗികളുമായുള്ള സമ്പർക്കം വഴിയും ചിക്കൻപോക്‌സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയും രോഗം പകരാം. രോഗാരംഭത്തിന് മുൻപുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെ എടുക്കും. 

രോഗലക്ഷണങ്ങൾ: പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ. 
പ്രതിരോധം: പരിപൂർണ വിശ്രമം, വായുസഞ്ചാരമുളള മുറിയിൽ വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പഴവർഗങ്ങൾ കഴിക്കുക,  മറ്റുള്ളവരുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കുക. ചിക്കൻ പോക്‌സ് തീവ്രമാകാൻ സാധ്യതയുളളവർ ഡോക്ടറുടെ നിർദേശപ്രകാരം അസൈക്ലോവീർ/വാലസൈക്ലോവീർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകൾ ഉപയോഗിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com