ADVERTISEMENT

ഇഎസ്ഐ–പിഎഫ് അദാലത്ത് 29ന് : കൊല്ലം ∙ ഇഎസ്ഐ കോർപറേഷനും ഇപിഎഫ്ഒയും സംയുക്തമായി തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി സംഘടിപ്പിക്കുന്ന പരാതി പരിഹാര മേളയും ബോധവൽക്കരണ സെമിനാറും 29ന് അയത്തിൽ കെഎസ്‌സിഡിസി ആറാം നമ്പർ ഫാക്ടറിയിൽ നടക്കും.

സ്വയംതൊഴിൽ വായ്പ
കൊല്ലം ∙ പട്ടികജാതി, പട്ടികവർഗ വികസന കോർപറേഷൻ ജില്ലാ കാര്യാലയത്തിൽ നിന്നു സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റിന്റെ ജാമ്യത്തിൽ പട്ടികവിഭാഗത്തിലെ തൊഴിൽരഹിതർക്കു സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: പട്ടികജാതി–വർഗ വികസന കോർപറേഷൻ ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ റോഡ്, കർബല ജംക്‌ഷൻ. 0474 2764440, 940006802.

സിറ്റിങ് നാളെ
കൊല്ലം∙ കർഷക തൊഴിലാളി ക്ഷേമ നിധി ബോർ‍ഡ് ജില്ലാ ഓഫിസിന്റെ നേതൃത്വത്തിൽ അംഗങ്ങളെ ചേർക്കുന്നതിനും അംശദായം സ്വീകരിക്കുന്നതിനും നാളെ പുനലൂർ മുനിസിപ്പാലിറ്റിയിൽ സിറ്റിങ് നടത്തും. അംശദായം അടയ്ക്കാൻ എത്തുന്നവർ ആധാറിന്റെ പകർപ്പു കൂടി കയ്യിൽ കരുതണം. വിവരങ്ങൾക്ക്: 9746822396, 7025491386, 0474–2766843, 2950183.

മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് ഇന്ന് 
കൊല്ലം ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഇന്ന് രാവിലെ 10.30 ന് കൊല്ലം ഗവ. ഗെസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.

അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ഐഎച്ച്ആർഡിയുടെ കുണ്ടറ എക്സ്റ്റൻഷൻ സെന്ററിൽ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടോമേഷൻ   (യോഗ്യത: എസ്എസ്എൽസി) കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 0474 2580462, 8547005090.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com