ADVERTISEMENT

തെന്മല∙ കാലപ്പഴക്കത്തിൽ തകരാറിലായ ആംബുലൻസ് ഉപേക്ഷിച്ചതോടെ ഗവ.ആശുപത്രിയിൽ അടിയന്തര സേവനത്തിന് ആര്യങ്കാവ് ഗവ.ആശുപത്രിയിൽ നിന്നു വാഹനം എത്തുന്ന വരെ കാത്തുനിൽക്കേണ്ട അവസ്ഥയിൽ രോഗികൾ. അടുത്തിടെ വീണു പരുക്കേറ്റ വയോധികയെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ വൈകുകയും വയോധിക പിന്നീടു മരിക്കുകയും ചെയ്തു. എംപി, എംഎൽഎ ഫണ്ടിൽ നിന്നു തുക അനുവദിച്ചാൽ മാത്രമേ പകരം ആംബുലൻസ് വാങ്ങാനാകൂ. മുൻ എംപി പീതാംബരക്കുറുപ്പിന്റെ ഫണ്ടിലെ തുക ചെലവഴിച്ചാണു 15 വർഷം മുൻപ് ആംബുലൻസ് വാങ്ങിയത്.

കഴുതുരുട്ടി ഗവ.ആശുപത്രിയിലെ തിരക്കു കാരണം ഉറുകുന്നിലെ ട്രസ്റ്റിന്റെ വക ആംബുലൻസാണു ശരണം. തെന്മല വാലി തോട്ടം മേഖലയിലെ അടിയന്തര സേവനങ്ങൾക്കു കഴുതുരുട്ടിയിലെ ആംബുലൻസും ഇടപ്പാളത്തെ 108 ആംബുലൻസുമാണുള്ളത്. എംഎൽഎ ഫണ്ടിൽ നിന്നു വാങ്ങിയ കുളത്തൂപ്പുഴയിലെ ആംബുലൻസും ആക്രിയായതോടെ 2 വർഷം മുൻപ് ഉപേക്ഷിച്ചു. പകരം ഒന്നിനു വേണ്ടിയുള്ള ആവശ്യങ്ങൾക്കു നടപടിയില്ല. 108 ആംബുലൻസും കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസും സ്വകാര്യ ആംബുലൻസുമാണു വേറെയുള്ളത്. തെന്മല, കുളത്തൂപ്പുഴ ഗവ.ആശുപത്രികളിൽ ആംബുലൻസ് സേവനം ഉറപ്പാക്കാൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ നടപടിയെടുക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com