ADVERTISEMENT

വാഹന പിഴ അടയ്ക്കാൻ മെഗാ അദാലത്ത്
കൊട്ടാരക്കര∙വാഹന പിഴ അടയ്ക്കാൻ മെഗാ അദാലത്തുമായി പൊലീസും മോട്ടർ വാഹന വകുപ്പും. 9, 10, 11, 12 തീയതികളിൽ  രാവിലെ 10  മുതൽ കൊട്ടാരക്കരയിൽ ക്രമീകരിക്കുന്ന കൗണ്ടറുകളിൽ നേരിട്ട് പിഴ അടയ്ക്കാം. ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 മുതൽ  പിഴ അടയ്ക്കാത്തതും  കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ ശുപാർശ ചെയ്തതും ഒഴികയുള്ളവ പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകാം. ഫോൺ:  9497960718 (പൊലീസ്), 0474 299 3335 (എംവിഡി).വൈകിട്ട് 4 വരെ ബന്ധപ്പെടാം.

ഗെസ്റ്റ് ഇൻസ്ട്രക്ടർ 
കൊല്ലം ∙ ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിൽ സർവേയർ ട്രേഡിൽ  ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിനായി അഭിമുഖം നടത്തും. 5ന് രാവിലെ 10ന്  ഹാജരാകണം. 0474 2712781.

നിയുക്തി 2024 മെഗാ തൊഴിൽ മേള 7ന്
കൊല്ലം ∙ എംപ്ലോയ്മെന്റ് വകുപ്പ് 7 ന് വഴുതക്കാട് വിമൻസ് കോളജിൽ 'നിയുക്തി 2024' മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന മേളയിൽ വിവിധ മേഖലകളിലെ കമ്പനികൾ പങ്കെടുക്കും. റജിസ്ട്രേഷൻ  സൗജന്യം. www.jobfestkerala.gov.in. 8921916220, 8304057735, 7012212473, 9746701434.

മൊബൈൽ ഫോൺ ടെക്നോളജി:അപേക്ഷ  ക്ഷണിച്ചു
കൊല്ലം ∙ പുനലൂർ സർക്കാർ പോളിടെക്‌നിക് കോളജിൽ  മൊബൈൽ ഫോൺ ടെക്നോളജി (4 മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 7907114230, 6235491167.

എൻജിനീയറിങ്‍ സ്പോട്ട് അഡ്മിഷൻ 
കൊട്ടാരക്കര∙ഐഎച്ച്ആർഡി  കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ്  (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് ), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.വിവരങ്ങൾക്ക്:8547005039,9447266800

സൗജന്യ തൊഴിൽ പരിശീലനം
കൊല്ലം∙ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൻ സൻസ്ഥാൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സൗജന്യ തൊഴിൽ പരിശീലനത്തിൽ അപേക്ഷ ക്ഷണിച്ചു. ബ്യൂട്ടിഷ്യൻ, ഫ്രൂട്ട് പ്രോസസിങ്, വെൽഡിങ്, പ്ലമിങ്, കംപ്യൂട്ടർ ഒ‍ാപ്പറേറ്റർ എന്നിവയിലാണ് പരിശീലനം. തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവ.അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. താൽപര്യമുള്ളവർ സെപ്റ്റംബർ 10ന് അകം ഡയറക്ടർ, ജൻശിക്ഷൻ സർസ്ഥാൻ, ടിഡി നഗർ 15 കച്ചേരി വാർഡ്, കലക്ടറേറ്റിന് സമീപം , കൊല്ലം 691013 എന്ന വിലാസത്തിലോ, 8921192772 എന്ന നമ്പരിലോ ബന്ധപ്പെടണം.

റസിഡന്റ് ട്യൂട്ടർ
കൊല്ലം ∙ അമൃതകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ  കരാർ വ്യവസ്ഥയിൽ റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കും. കോളജ് അധ്യാപകരാകാൻ യോഗ്യതയുള്ളവർക്ക്   പങ്കെടുക്കാം.  10 മാസത്തേക്കാണ് നിയമനം.  രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം  3ന് രാവിലെ 11 ന്   ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 0474 2794996.

അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ തദ്ദേശ വകുപ്പും കുടുംബശ്രീ ജില്ലാ മിഷനും ചവറ ബ്ലോക്കിൽ നടപ്പിലാക്കുന്ന കുടുംബശ്രീ ഹോംഷോപ് പദ്ധതിയിലേക്ക് കമ്യൂണിറ്റി ലവൽ കോഓർഡിനേറ്റർ, ഹോംഷോപ് ഓണർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളോ ആയ ചവറ ബ്ലോക്കിലെ സ്ഥിര താമസക്കാരായ വനിതകൾക്കാണ് അവസരം. താൽപര്യമുള്ളവർ അതതു പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുന്ന സിഡിഎസ് ഓഫിസുമായി ബന്ധപ്പെടുക. അവസാന തീയതി: 10.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com