ADVERTISEMENT

കടയ്ക്കൽ∙ മാലിന്യം വലിച്ചെറിയുന്നത് മൂലം റോഡുകൾ മലിനമയം. വലിച്ചെറിഞ്ഞ മാലിന്യം ചിതറി കിടക്കുന്ന സ്ഥലത്ത് തെരുവു നായ്ക്കളും തമ്പടിക്കുന്നു. സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ തെരുവുനായ്ക്കളെ ഭയന്ന് കാൽനട യാത്ര നടത്താൻ കഴിയാത്ത അവസ്ഥയാണ്. കടയ്ക്കൽ പഞ്ചായത്തിൽ തുമ്പോട് വാർഡിലെ റോഡിൽ വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷ്യമാലിന്യം ചാക്കിലാക്കി റോഡിൽ തള്ളിയത് ദുർഗന്ധവും തെരുവുനായ ശല്യവും രൂക്ഷമാക്കി. 

നാട്ടുകാർ പഞ്ചായത്ത് അംഗത്തെ ഫോണിൽ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. ഗോവിന്ദമംഗലം കടയ്ക്കൽ മർക്കറ്റ്, കിളിമരത്തുകാവ്, സർക്കാർ വിത്തുൽപാദന കേന്ദ്രം, അഞ്ചുമുക്ക് മണലി റോഡ് എന്നിവിടങ്ങളിലും മാലിന്യം ചാക്കിലാക്കി തള്ളിയിരിക്കുന്നത് കാണാം.

English Summary:

The streets of Kadakkal are facing a growing garbage crisis. Discarded waste not only pollutes the environment but also attracts stray dogs, raising concerns for public health and safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com