ADVERTISEMENT

സിറ്റിങ് 10 ന്: കൊല്ലം∙ കേരള കർഷകത്തൊഴിലാളി ക്ഷേമ നിധി ബോർഡ് കൊല്ലം ഒ‍ാഫിസിന്റെ നേതൃത്വത്തിൽ അംഗങ്ങളെ ചേർക്കുന്നതിനും അംശദായം സ്വീകരിക്കുന്നതിനുമായി 10ന് തൃക്കോവിൽവട്ടം പഞ്ചായത്ത് ഒ‍ാഫിസിൽ സിറ്റിങ് നടത്തും. അംശദായം അടയ്ക്കാൻ എത്തുന്നവർ ആധാറിന്റെ കോപ്പി കൊണ്ടു വരണം. 9746822396.

വോളിബോൾ 
ചാത്തന്നൂർ ∙ ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ വോളിബോൾ ചാംപ്യൻഷിപ് 13നു രാവിലെ 9നു ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരം ഉണ്ടാകും. 01-01-2009 നു ശേഷം ജനിച്ചവർക്കു പങ്കെടുക്കാം. 12നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം.9946447307, 8606754775.

ജിം ട്രെയിനർ 
കൊല്ലം ∙ പത്തനംതിട്ട കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജിം ട്രെയിനർ(ഫിറ്റ്നസ് ട്രെയിനർ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.   www.asapkerala.gov.in  9495999688,7736925907.

ചെസ് മത്സരം
കുണ്ടറ ∙ വൈഎംസിഎ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി 10ന് അമച്ചർ ചെസ് മത്സരം സംഘടിപ്പിക്കും. രാവിലെ 8ന് ആറുമുറിക്കട വൈഎംസിഎ ഹാളിൽ നടക്കുന്ന മത്സരത്തിൽ 2009 ജനുവരി ഒന്നിനും അതിനു ശേഷവും ജനിച്ചവർക്കു പങ്കെടുക്കാം. 9048647280.

വയോജന ക്യാംപ് നാളെ
പെരിനാട് ∙ നാഷനൽ ആയുഷ് മിഷൻ, ഹോമിയോപ്പതി വകുപ്പും പെരിനാട് പഞ്ചായത്തും ചേർന്ന് കേരളപുരം സബ് സെന്ററിൽ സൗജന്യ വയോജന ക്യാംപും  യോഗ പരിശീലനവും നടത്തും. 10 മുതൽ ഒന്ന് വരെയാണ് ക്യാംപ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com