ADVERTISEMENT

കൊല്ലം ∙ ബൈക്ക് യാത്രികനെ കാർ ഇടിച്ചു വീഴ്ത്തിയശേഷം റോഡിലൂടെ വലിച്ചു കൊണ്ടു പോയി. ഇന്നലെ വൈകിട്ട് 6.50നു കൊല്ലം മൂന്നാംകുറ്റി ജംക്‌ഷനിലാണു സംഭവം. കല്ലുംതാഴം ഭാഗത്തു നിന്നു കരിക്കോട് ഭാഗത്തേക്കു ബൈക്കിൽ വരികയായിരുന്ന കൊല്ലം കരിക്കോട് ചാത്തിനാംകുളം തെക്കേ കൈപ്പള്ളിൽ ദിലീപ് കുമാറിനെ (43) ആണു കാർ ഇടിച്ചു വീഴ്ത്തി റോഡിലൂടെ വലിച്ചു കൊണ്ടു പോയത്. സാരമായി പരുക്കേറ്റ ഇദ്ദേഹം കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ദിലീപ് കുമാറിന്റെ ബൈക്കിനു പിന്നിൽ അമിത വേഗത്തിൽ എത്തിയ കാർ മൂന്നാംകുറ്റി ജംക്‌ഷനു സമീപം വച്ചു ബൈക്കിന്റെ പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡിന്റെ ഒരു വശത്തേക്കു വീഴുകയും എതിർദിശയിൽ എത്തിയ മറ്റൊരു കാറിൽ ബൈക്ക് ഇടിക്കുകയും ചെയ്തു. എന്നാൽ, ഇടിച്ച വാഹനം ഇവിടെ നിർത്താതെ പിന്നിലേക്ക് എടുത്ത ശേഷം അമിത വേഗത്തിൽ വീണ്ടും കരിക്കോട് ഭാഗത്തേക്കു പാഞ്ഞു. ഇതിനിടെയാണു ദിലീപ് വാഹനത്തിന്റെ അടിയിൽ കുടുങ്ങിയത്. ഇദ്ദേഹത്തെ വലിച്ചു കൊണ്ടു 150 മീറ്ററോളം മുന്നോട്ടു പോയ വാഹനം വീണ്ടും നിർത്തി.

ഇതിനിടെ ദിലീപ് വാഹനത്തിന്റെ അടിയിൽ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.  കിളികൊല്ലൂർ പൊലീസ് സ്ഥലത്ത് എത്തി സമീപത്തെ കടകളിൽ നിന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അപകടം ഉണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനത്തെ കണ്ടെത്താൻ പരിശോധന ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കല്ലുംതാഴം മുതൽ അമിത വേഗത്തിൽ സഞ്ചരിച്ച വാഹനം ഒട്ടേറെപ്പേരെ ഇടിക്കാൻ ശ്രമിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com