ADVERTISEMENT

പാചക വാതക വിതരണ ഏജൻസിഓഫിസ് മാറ്റി; മഞ്ഞമൺകാല ∙ ഇന്ത്യൻ ഓയിൽ കോർപറേഷൻ പാചക വാതക വിതരണക്കാരായ മുളമൂട്ടിൽ ഇൻഡേൻ സർവീസിന്റെ ഓഫിസ് പുനലൂർ ചൗക്ക റോഡിലെ കരിക്കത്തിൽ കെട്ടിടത്തിലേക്ക് മാറ്റിയതായി മാനേജ്മെന്റ് അറിയിച്ചു .

കോഴിക്കുഞ്ഞ് വിതരണം
അലിമുക്ക്∙ 46 മുതൽ 60 ദിവസം വരെ പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 13ന് 10ന് വിതരണം ചെയ്യുമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. 9495650116, 9495100357

എംബിഎ  പ്രവേശനം: അഭിമുഖം ഇന്ന്
കൊല്ലം ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ)  എംബിഎ  കോഴ്‌സിൽ ഒഴിവുളള   സീറ്റുകളിലേക്ക് ഇന്ന് രാവിലെ 10 മുതൽ  അഭിമുഖം നടത്തും. www.kicma.ac.in 8547618290, 9188001600.

സ്പോട് അഡ്മിഷൻനാളെ
കൊല്ലം ∙ കരുനാഗപ്പള്ളി എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ബിടെക്, ബിസിഎ കോഴ്സുകളിൽ  ഒഴിവുള്ള സീറ്റുകളിലേക്ക്  നാളെ രാവിലെ 10.30ന് സ്പോട് അഡ്മിഷൻ നടത്തും. www.ceknpy.ac.in. 9446081624 ,9446049871 ,8547005036.

സൂപ്പർ ഹൈബ്രിഡ് ക്വിസ് 16ന്
കൊല്ലം ∙ ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട കടപുഴ നവോദയ ഗ്രന്ഥശാലയുടെ വാർഷികത്തിന്റെ ഭാഗമായി  16ന് വൈകിട്ട് 5 മുതൽ 'സൂപ്പർ ഹൈബ്രിഡ് ക്വിസ് 2024' സംഘടിപ്പിക്കും. 18 വയസ്സിന് മുകളിൽ  സീനിയർ വിഭാഗം, 17 വയസ്സുവരെ  (പ്ലസ്ടു വരെ) ജൂനിയർ വിഭാഗം എന്നിങ്ങനെയാണ് മത്സരം. 9496132319, 9496820319.

വോക് ഇൻ ഇന്റർവ്യൂ ഇന്ന് 
കൊല്ലം ∙ ജില്ലയിലെ നഗര പ്രദേശങ്ങളിൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ   നടത്തുന്നതിന് കൊല്ലം വെക്ടർ കൺട്രോൾ യൂണിറ്റിലേക്ക് കണ്ടിൻജന്റ് ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എൻഎച്ച്എം ഹാളിൽ വോക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രായപരിധി 18-50 .നിയമന കാലാവധി -പരമാവധി 30 ദിവസം. തസ്തിക : കണ്ടിൻജന്റ് ജീവനക്കാർ (52 പേർ ) യോഗ്യത 8-ാം ക്ലാസ് ഉണ്ടായിരിക്കണം. ഇന്ന് രാവിലെ 10 ന് ഹാജരാകണം. 0474 2795017.

അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ സ്‌കിൽ ആൻഡ് നോളജ് ഡവലപ്‌മെന്റ് സെന്ററിന്റെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ   നോഡൽ സെന്ററുകളിൽ     എസ്എസ്എൽസി പാസായവർക്കായി 6 മാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിങ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക്  അപേക്ഷിക്കാം. 9496244701. 

സ്പോട് അഡ്മിഷൻ നാളെ
കൊല്ലം ∙ ടികെഎം എൻജിനീയറിങ് കോളജിൽ എംടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കു നാളെ ഉച്ചയ്ക്കു 2നു കോളജിൽ സ്പോട് അഡ്മിഷൻ നടക്കും. 8086515716.

സ്പോട്ട് അഡ്മിഷൻ
കാരുവേലിൽ ∙ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിടെക് മെക്കാനിക്കൽ, സിവിൽ, ഫുഡ് ടെക്നോളജി, ബയോമെഡിക്കൽ, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 23, 24 തീയതികളിൽ കോളജിൽ സ്പോട്ട് അഡ്മിഷൻ നടക്കും.8078272301.

കോഴ്‌സിന് അംഗീകാരം
കാരുവേലിൽ ∙ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 3 ബിടെക് പ്രോഗ്രാമുകൾക്കു നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷനിൽ നിന്ന് അംഗീകാരം ലഭിച്ചു. ബയോമെഡിക്കൽ, കംപ്യൂട്ടർ സയൻസ്, ഫുഡ് ടെക്നോളജി എന്നീ പ്രോഗ്രാമുകൾക്കാണ് എൻബിഎ അംഗീകാരം ലഭിച്ചതെന്ന് പ്രിൻസിപ്പൽ ഡോ.എൽ.ഗൗരി മോഹൻ അറിയിച്ചു.

മെഡിക്കൽ ക്യാംപ് 
കൊട്ടിയം∙നാഷനൽ ആയുഷ് മിഷൻ, ആദിച്ചനല്ലൂർ പഞ്ചായത്ത്, ഗവ.ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് വയോജന ആരോഗ്യ മെഡിക്കൽ ക്യാംപ് നടത്തും. രാവിലെ 10 മുതൽ ഒന്നു വരെ ആദിച്ചനല്ലൂർ ഗവ.ഹോമിയോ ഡിസ്പെൻസറിയിലാണ് ക്യാംപ്. പഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ എസ്.ആർ.ദീപ്തി അധ്യക്ഷയാകും.

തിരഞ്ഞെടുത്തു
കൊട്ടിയം∙ആദിച്ചനല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കോൺഗ്രസിൽ നിന്നുള്ള കുമ്മല്ലൂർ ഒൻപതാം വാർഡ് അംഗം ഷാജി ലൂക്കോസിനെ തിരഞ്ഞെടുത്തു. യുഡിഎഫ് മുന്നണി ധാരണ പ്രകാരം നേരത്തേ ആർഎസ്പി അംഗത്തിനായിരുന്നു അധ്യക്ഷ സ്ഥാനം.

സിറ്റിങ് 26ന്
കൊല്ലം ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും അംശദായം സ്വീകരിക്കുന്നതിനും 26നു രാവിലെ 10 മുതൽ വൈകിട്ടു 3 വരെ ചിറക്കര പഞ്ചായത്ത് ഓഫിസിൽ സിറ്റിങ് നടക്കും. 9746822396.

പൂജകൾ നടത്തും
പരവൂർ∙ കോട്ടപ്പുറം ഭൂതനാഥ ക്ഷേത്രത്തിൽ തിരുവോണ ദിവസം രാവിലെ പ്രത്യേക ശിവധാരയും പാൽപ്പായ നിവേദ്യവും ഉണ്ടായിരിക്കും.

മതപ്രഭാഷണം 
പരവൂർ∙ തെക്കുംഭാഗം പരവൂർ മുസ്‍ലിം ജമാഅത്ത് വലിയപള്ളിയിൽ മതപ്രഭാഷണ പരമ്പരയും സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും ആരംഭിച്ചു. സമാപന ദിവസമായ 15നു രാത്രി 8.30നു നടക്കുന്ന പ്രാർഥനയ്ക്ക് മദീനത്തുൽ അൻവാർ ചെയർമാൻ സയ്യിദ് ഹസ്ബുള്ളാഹ് ബാഹഖി തങ്ങൾ നേതൃത്വം നൽകും.

അപേക്ഷ ക്ഷണിച്ചു
പരവൂർ∙ നഗരസഭയുടെ 18,22,29,30 വാർഡുകളിൽ ആശ പ്രവർത്തകരുടെ ഒഴിവുണ്ട്. 25നും 45നും ഇടയിൽ പ്രായമുള്ള 10 ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഒഴിവുള്ള വാർഡുകളിലെ സ്ഥിര താമസക്കാരായിരക്കണം അപേക്ഷകർ. 20 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുള്ള സമയങ്ങളിൽ പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ അപേക്ഷകൾ സമർപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com