ADVERTISEMENT

ചവറ ∙ കോൺക്രീറ്റ് മിക്സർ മെഷീൻ വാഹനം നീണ്ടകരപ്പാലത്തിൽ വച്ച് ഓഫായി. ദേശീയപാതയിൽ 2 മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആംബുലൻസ് ഉൾപ്പെടെ ഇതിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണു ചവറ ഭാഗത്തേക്കു പോയ വാഹനം പെട്ടെന്ന് ഓഫായത്. ഇതോടെ ഇരുഭാഗത്തു നിന്നും വന്നുകൊണ്ടിരുന്ന വാഹനങ്ങൾ തിക്കിത്തിരക്കി. കാവനാട് മുതൽ വേട്ടുതറ വരെ ദേശീയപാതയിൽ വാഹനങ്ങൾ നിരന്നു. ദേശീയപാത നിർമാണം നടക്കുന്ന മേഖല കൂടിയായതോടെ നിമിഷങ്ങൾക്ക് അകം വാഹനങ്ങൾക്ക് എങ്ങോട്ടും കടന്നുപോകാനാകാത്ത വിധം ഗതാഗതക്കുരുക്കായി.

ഏതാനും പൊലീസ് ഉദ്യോഗസ്ഥർ പാലത്തിൽ എത്തി ഗതാഗതം നിയന്ത്രിക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. തുടർന്നു റിക്കവറി വാഹനം എത്തിച്ചു മുന്നോട്ടു നീക്കുന്നതിനിടെ കോൺക്രീറ്റ് മിക്സർ മെഷീൻ വാഹനം പ്രവർത്തിക്കുകയും അവിടെ നിന്നു മാറ്റുകയും ചെയ്തതോടെയാണു ഗതാഗതം പുനഃസ്ഥാപിക്കാനായത്. ശക്തികുളങ്ങര, ചവറ പൊലീസ് സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസുകാർ എത്തി ഗതാഗതം നിയന്ത്രിച്ചതോടെ ഗതാഗത തടസ്സത്തിനു പരിഹാരമായി.  തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസുകളും കുരുക്കിൽപെട്ടു. ഇതിനിടെ എത്തിയതായിരുന്നു ആംബുലൻസും. തുടർന്നു യാത്രക്കാർ ഇടപെട്ട് വഴിയൊരുക്കി ആംബുലൻസ് കടത്തിവിട്ടു.

English Summary:

A concrete mixer truck breakdown on Neendakara Bridge resulted in a two-hour traffic standstill, affecting commuters, KSRTC buses, and even an ambulance. The incident highlighted the challenges posed by ongoing highway construction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com