ADVERTISEMENT

കൊട്ടിയം∙ ഭൂമിക്കടിയിലൂടെ പോകുന്ന കെഎസ്ഇബിയുടെ 11 കെവി യുജി കേബിൾ മുറിച്ചു കടത്താൻ ശ്രമം.  മോഷ്ടാക്കൾക്ക് വൈദ്യുതാഘാതമേറ്റതായി സംശയം. വ്യാഴം രാത്രി 12.30നാണ് ദേശീയ പാതയിൽ ഉമയനല്ലൂർ പട്ടരുമുക്ക് പള്ളിക്കടുത്ത് നിന്നും 11 കെവി ലൈനിന്റെ ഭൂഗർഭ കേബിൾ മുറിച്ചു കടത്താൻ ശ്രമം നടന്നത്. ദേശീയപാത പുനർനിർമാണത്തിന്റെ മറവിൽ കേബിളുകൾ മുറിച്ചു കടത്തുന്ന സംഘമാകാം പട്ടരുമുക്കിലും കേബിൾ മുറിക്കാൻ ശ്രമിച്ചതെന്നാണ് സംശയം.

കേബിൾ മുറിക്കുന്നതിനിടെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. മോഷ്ടാക്കളുടേതെന്നു കരുതുന്ന ലൈറ്ററും കമ്പിയും സംഭവ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ ഉദ്യോഗസ്ഥർ രാത്രിയിൽ പരിശോധന നടത്തിയെങ്കിലും എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് പട്ടരുമുക്കിൽ കേബിൾ മുറിച്ച നിലയിൽ കണ്ടെത്തിയത്. 

ഉച്ചയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. വൈദ്യുതി ബോർഡിന് വലിയ നഷ്ടമാണ് ഉണ്ടായത്. ദേശീയപാതയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ കേബിളുകൾ പുറത്തു കാണാവുന്ന നിലയിലാണ്. ഇത്തരത്തിൽ പല സ്ഥലങ്ങളിലും ടെലിഫോൺ കേബിളുകൾ വ്യാപകമായി മുറിച്ചു കൊണ്ടു പോകാറുണ്ട്. ടെലിഫോൺ കേബിൾ ആണെന്ന് കരുതിയാകാം 11 കെവി വൈദ്യുതി ലൈനിന്റെ കേബിൾ മുറിച്ചത്.  വൈദ്യുതി ബോർഡ് അധികൃതർ കൊട്ടിയം പൊലീസിൽ പരാതി നൽകി.  

English Summary:

In a brazen act, thieves attempted to cut and steal a KSEB 11 kV underground cable in Kottiyam near the Pattarumukku mosque. The incident occurred amidst ongoing national highway construction, leading to suspicions of a group exploiting the situation. It is believed the thieves may have received an electric shock during the attempt.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com