ADVERTISEMENT

കൊല്ലം∙ അത്തപ്പൂക്കളമൊരുക്കുന്നതിലെ ‍ പൂവ് ഇനങ്ങളിൽ പ്രധാനമായ ബന്ദിപ്പൂവിന് ഉത്രാട ദിനത്തിൽ ഒരു കിലോയ്ക്ക് 40 രൂപ വരെ വർധിച്ചു. കിലോയ്ക്ക് 80 രൂപ വരെയായിരുന്നു ഉത്രാട തലേന്നുവരെ ബന്ദിപ്പൂവിന്റെ വില. ഇന്നലെ ഉച്ചയോടെയാണ് വില പെട്ടെന്ന് ഉയർന്നത്. കൊല്ലം ടൗണിൽ വഴിയോരങ്ങളിൽ ബന്ദിപ്പൂക്കൾ വിറ്റത് കിലോയ്ക്ക് 100 മുതൽ 120 രൂപയ്ക്കാണ്. അത്തപ്പൂക്കളം ഒരുക്കാനായി വിവിധ പൂക്കൾ തേടിയെത്തിയവർക്ക് 100 മുതൽ 200 രൂപവരെ വില വരുന്ന കിറ്റുകളിലും വിവിധ ഇനം പൂക്കൾ ലഭിച്ചു.കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ തമിഴ്നാട്ടിൽ നിന്നും വന്ന ബന്ദിപ്പൂക്കൾക്ക് കിലോയ്ക്ക് 150 വരെ വില ഉണ്ടായിരുന്നു.

ഒ‍ാണ വിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്നും വരുന്ന ബന്ദിപ്പൂക്കൾക്ക് വലിയ വില നൽകേണ്ടി വരുന്ന സാഹചര്യത്തിൽ വില വർധന കുറയ്ക്കാനായി ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്കൂളുകളിലും വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വലിയ തോതിൽ ബന്ദിപ്പൂ കൃഷി ചെയ്തിരുന്നു. ഇത് മനസ്സിലാക്കി തമിഴ്നാട്ടിൽ നിന്നും വന്ന ബന്ദിപ്പൂക്കൾക്ക് ഇത്തവണ അവർ കിലോയ്ക്ക് (മൊത്തവില) 40 മുതൽ 50 വരെയായിരുന്നു വില നിശ്ചയിച്ചത്.ഒരു മീറ്റർ മുല്ലപ്പൂവിന് ഇന്നലെ 80 രൂപയായിരുന്നു വില.‍

English Summary:

As Onam festivities reach their peak on Uthradom, the price of globe amaranth, a crucial flower for pookalam designs, has surged to ₹40 per kilogram in Kollam. This sudden price hike impacts the elaborate floral arrangements for Thiruvonam celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com