ADVERTISEMENT

അഞ്ചൽ ∙ ആർച്ചൽ ഓലിയരുക് ജലപാതത്തിൽ വെള്ളം പാൽനുര പോലെ കുത്തിയൊഴുകുന്നതു കാണാൻ ഭംഗിയാണ്... എന്നാൽ സൂക്ഷിക്കുക വഴുക്കലുള്ള പാറയാണ്, അപകടം പതിയിരിക്കുന്നുണ്ട്. കുട്ടികളുമായി എത്തുന്നവർ നനവുള്ള പാറയിൽ കയറാതെ അകലം പാലിച്ചു സൗന്ദര്യം ആസ്വദിക്കുന്നതാണു നല്ലത്. മുൻപ് ഒന്നിലധികം ജീവഹാനി ഉണ്ടായ സ്ഥലമാണ്. ഓണക്കാലത്തെ അവധി ദിനങ്ങൾ ആഘോഷിക്കാൻ ഏരൂർ പഞ്ചായത്തിലെ ഓലിയരുക് വെള്ളച്ചാട്ടത്തിൽ ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്.

കടുത്ത വേനലിൽ വെള്ളം പൂർണമായി  വറ്റുക പതിവാണെങ്കിലും  ഇപ്പോൾ അത്യാവശ്യം ഒഴുക്കുണ്ട്. മുൻകരുതൽ നിർദേശങ്ങൾ പാലിച്ചാൽ വളരെ സുരക്ഷിതമാണ്. മൂന്നു തട്ടുകളായാണു വെള്ളം താഴെ പതിക്കുന്നത്. മുകൾ തട്ടിൽ കുളിക്കുന്നതിനും തടസ്സമില്ല. എന്നാൽ അശ്രദ്ധയും അമിതാവേശവും ചിലപ്പോൾ അപകടം  ക്ഷണിച്ചുവരുത്തും. നേരത്തെ നടന്ന അപകടങ്ങൾ പലതും അത്തരത്തിലാണ്. ഇവിടം കേന്ദ്രമാക്കി വമ്പൻ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരുന്നു എങ്കിലും കാര്യമായി ഒന്നും ചെയ്തില്ലെന്നു നാട്ടുകാർ പറയുന്നു.

English Summary:

Archel Olearuk enchants visitors with its breathtaking waterfall (or stream) resembling cascading milk foam. However, beneath its picturesque facade lies a treacherous terrain. Exercise extreme caution, especially with children, and appreciate its splendor from a safe distance to avoid potential hazards.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com