ADVERTISEMENT

അങ്കണവാടി നിയമനം;പട്ടാഴി വടക്കേക്കര∙ അങ്കണവാടി വർക്കർ, ഹെൽപർ തസ്തികകളിലേക്ക് ആളുകളെ നിയമിക്കുന്നു. ഹെൽപർമാരുടെ മുഖാമുഖം 24ന് നടക്കും. വർക്കർമാരുടെ അഭിമുഖം: 25നും 26നും നടക്കും. വർക്കർ കാർഡ് ലഭിച്ച 1 മുതൽ 150 വരെയുള്ളവർ 25നും ബാക്കി 267 വരെയുള്ളവർ 26നും രാവിലെ 9.30ന് പ‍ഞ്ചായത്ത് ഓഫിസിലെത്തണമെന്ന് ശിശുവികസന ഓഫിസർ അറിയിച്ചു.

അഡ്മിഷൻ തുടരും
തലവൂർ∙ പാണ്ടിത്തിട്ട ക്രിസ്തുരാജ് ഐടിഐയിൽ സർവേയർ എൻഎസ്ക്യുഎഫ് അഡ്മിഷൻ തുടരുന്നുവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
∙ചില ജില്ലകളിൽ മിതമായ തോതിൽ മഴയ്ക്ക് സാധ്യത .

ചെസ് ടൂർണമെന്റ് ഇന്ന് 
റോഡുവിള ∙ മുളയറച്ചാൽ എം.കെ.അയൂബ് ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ഒന്നാമത് ഓപ്പൺ ചെസ് ടൂർണമെന്റ് ഇന്നു രാവിലെ 9  മുതൽ മുളയിറച്ചാലിൽ നടക്കും. അണ്ടർ ടെൻ, അണ്ടർ 15, ഓപ്പൺ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ചെങ്കൂർ എം.അസനാരു കുഞ്ഞ് മെമ്മോറിയൽ ട്രോഫി, എം.എസ്. നാസർ മെമ്മോറിയൽ ട്രോഫി, അലങ്കാർ ട്രോഫി എന്നിവയും കാഷ് പ്രൈസുകളും നൽകും. റജിസ്ട്രേഷനും വിവരങ്ങൾക്കും 95444 98549, 81295 66320

സിറ്റിങ് 24ന്
പുനലൂർ ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും അംശദായം സ്വീകരിക്കുന്നതിനും 24നു രാവിലെ 10 മുതൽ വൈകിട്ടു 3 വരെ കലയനാട് ജിപിസികെ ഓഡിറ്റോറിയത്തിൽ സിറ്റിങ് നടക്കും. 9746822396.

സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു 
കൊല്ലം ∙ കേരള ജൈവവൈവിധ്യ ബോർഡിന്റെ 2024–25 സാമ്പത്തിക വർഷത്തിലെ പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവൽക്കരണവും വിദ്യാഭ്യാസവും’ എന്ന ഘടകത്തിൽ താൽപര്യമുള്ള സ്കൂളുകൾ, കോളജുകൾ, സർവകലാശാല വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്കു ജൈവവൈവിധ്യ സെമിനാർ/ശിൽപശാല/സിമ്പോസിയം എന്നിവ നടത്തുന്നതിനു സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.keralabiodiversity.org.

കലാകായിക വേദി 21ന്
കൊല്ലം ∙ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാ – കായിക സമിതിയായ ജ്വാല കലാകായിക വേദി 21നു രാവിലെ 9 മുതൽ ജില്ലാതല ചെസ്, കാരംസ് മത്സരങ്ങൾ കൊല്ലം എൻജിഒ യൂണിയൻ ഹാളിൽ നടത്തും.    മത്സരങ്ങൾ രാവിലെ 10നു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.   താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. 9447789832.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com