ADVERTISEMENT

ഇന്ന് 
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട  ഇടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത.

അഭിമുഖം നടത്തും
കൊല്ലം ∙ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ  സ്വകാര്യ സ്ഥാപനങ്ങളിലെ  ഒഴിവുകളിലേക്ക് 26ന് രാവിലെ 10.30 അഭിമുഖം നടത്തും. യോഗ്യത:  പ്ലസ്ടു. പ്രായപരിധി: 18-35.  ആധാർകാർഡും 3 ബയോഡേറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തണം.  04742740615, 7012212473.

ശുചീകരണം നടത്തും
കൊല്ലം ∙ രാജ്യാന്തര സമുദ്രതീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ പരിസ്ഥിതി സംരക്ഷണ സമിതി നാളെ രാവിലെ 7 മുതൽ 10 വരെ സമുദ്രതീരങ്ങളിൽ ശുചീകരണം നടത്തും. കൊല്ലം ബീച്ചിൽ കലക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. പരവൂർ മുതൽ ആലപ്പാട് വരെ വിവിധ കേന്ദ്രങ്ങളിലാണ് ശുചീകരണം.

തീയതി നീട്ടി
കൊല്ലം ∙ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള വഴി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ–എയ്ഡഡ്,ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ്(ഡിസിഎ) പത്താം ബാച്ചിലേക്കുള്ള പ്രവേശന തീയതി പിഴയോടുകൂടി ഈ മാസം 28 വരെ നീട്ടി. യോഗ്യത– എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. പ്രായപരിധിയില്ല, കോഴ്സ് കാലാവധി 6 മാസം. സർക്കാർ, അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തൊഴിലിനോടൊപ്പം പഠന സൗകര്യം ലഭ്യമാകും. www.scolekerala.org ഒ‍ാൺ ലൈൻ റജിസ്ട്രേഷനു ശേഷം 2 ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പിഒ, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ സ്പീഡ് അല്ലെങ്കിൽ റജിസ്റ്റേഡ് തപാൽ മാർഗം എത്തിക്കേണ്ടതാണ്.

മെഡിക്കൽ ക്യാംപ് നടത്തി
കൊല്ലം ∙ നാഷനൽ ആയുഷ് മിഷൻ, കോർപറേഷൻ, ശക്തികുളങ്ങര ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ വയോജന ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തി. ഡപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.ജയൻ അധ്യക്ഷനായി. സീനിയർ മെഡിക്കൽ ഓഫിസർ ഡോ. എസ്.ദീപറാണി, കൗൺസിലർ പുഷ്പാംഗദൻ, യോഗ ക്ലാസ് കൺവീനർ പോൾ ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. രക്തപരിശോധന, രോഗീപരിശോധന, യോഗ ക്ലാസ് എന്നിവയും നടത്തി.

അധ്യാപക ഒഴിവ്
ഓയൂർ ∙ വെളിയം ടിവിടിഎം ഹൈസ്കൂളിലെ എച്ച്എസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23ന് രാവിലെ 10.30ന്  സ്കൂൾ ഓഫിസിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com