ADVERTISEMENT

കൊല്ലം∙ ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ ഓണാഘോഷവും കലാകായിക മത്സര വിജയികൾക്കുള്ള സമ്മാന ദാനവും പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു. കൊല്ലം സ്റ്റേഷൻ മാനേജർ എസ്. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ആർപിഎഫ് ഇൻസ്പെക്ടർ ടി.ആർ.അനീഷ്‌ മുഖ്യാതിഥിയായിരുന്നു. പുനലൂർ ചെങ്കോട്ട പാതയിൽ അർധരാത്രി പാലരുവി എക്സ്പ്രസിൽ നിന്നു വനമേഖലയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തിയ റെയിൽവേ ഉദ്യോഗസ്ഥരായ ബോഡ ശിവജി, പ്രിയേഷ് ബാബു എന്നിവരെ ആദരിച്ചു.

ജോയിന്റ് സെക്രട്ടറി ജി.അരുൺകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജെ.ലിയോൺസ് റിപ്പോർട്ട് അവതരിപ്പിച്ചു. ആർട്ട്സ് കോഡിനേറ്റർ സുനു ശിവരാജ്, ഗിരീഷ് കുമാർ, രമ്യ, ജിൻസി, കരമന ബാബു, എസ്.ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. ട്രെയിനുകളിലെയും പ്ലാറ്റ്ഫോമുകളിലെയും ഭിക്ഷാടനം അവസാനിപ്പിക്കുന്നതിനുള്ള പ്രചരണം ശക്തമാക്കുന്നതിനും മ്യൂസിക് ബാൻഡിന്റെ ആദ്യ പരിപാടി മുണ്ടക്കൽ സർക്കാർ അഗതിമന്ദിരത്തിൽ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

English Summary:

Friends on Rails, a train passengers' association, celebrated Onam with a heartwarming ceremony. The event included prize distribution for arts and sports competitions, and notably honored two railway employees for their heroic rescue of a passenger who fell from the Palaruvi Express. The association also announced plans to combat begging on trains and platforms and organize a music program at an orphanage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com