ADVERTISEMENT

ഏരൂർ ∙ ഗവ . ഹൈസ്കൂളിനു സമീപത്തെ ക്ഷേത്രമുറ്റത്തു നിന്ന  കൂറ്റൻ ആൽമരം അ‍ഞ്ചൽ – കുളത്തൂപ്പുഴ റോഡിലേക്കു പിഴുതു വീണു. മരച്ചില്ലകൾക്ക്  ഇടയിലായ ഇരുചക്ര വാഹന യാത്രികൻ കഷ്ടിച്ചു രക്ഷപ്പെട്ടു. വൻദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണു നാട്ടുകാർ‍. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം.വിളക്കുപാറ ഇളവറാംകുഴി ഷീല സദനത്തിൽ നിധിനാണു (ചന്തു) തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. മരച്ചില്ല ദേഹത്തു തട്ടി നിസ്സാര മുറിവുകളുണ്ട്. സ്കൂട്ടറിനു കേടുപാടുണ്ട്.  റോഡരികിൽ നിന്ന ഒരു വനിതയ്ക്കും പരുക്കേറ്റു. സമീപത്തെ കടയിലേക്കു സാധനങ്ങളുമായി എത്തിയ ലോറിയിൽ മരച്ചില്ല തട്ടിയെങ്കിലും കുഴപ്പമില്ല.

ഗതാഗതം തടസ്സപ്പെട്ടു.  പൊലീസ്, അഗ്നിരക്ഷാ സേന, പഞ്ചായത്ത് ഭാരവാഹികൾ  എന്നിവരുടെ നേതൃത്വത്തിൽ ഏറെനേരം പരിശ്രമിച്ചാണു മരം വെട്ടിമാറ്റിയത്.  മലയോര ഹൈവേയുടെ ഭാഗമായ ഈ പാതയിൽ  രാപകൽ ഗതാഗതം ഉള്ളതാണ്. രാവിലെയും വൈകിട്ടും സമീപത്തെ സ്കൂൾ വിദ്യാർഥികൾ ഇവിടെ കൂട്ടം കൂടുന്നതും ഇവിടെയാണ്.

English Summary:

A giant banyan tree near a school in Anchal, Kerala, uprooted and blocked the Anchal-Kulathupuzha road. A motorcyclist had a lucky escape from serious injury.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com