ADVERTISEMENT

ശാസ്താംകോട്ട ∙ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളിൽ നിന്നു ഹെൽമറ്റ് മോഷണം പതിവാകുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പതിവ് യാത്രക്കാരായ ഉദ്യോഗസ്ഥർക്കാണ് ഹെൽമറ്റുകൾ നഷ്ടമായത്. ഒരു മാസത്തിനിടെ 10 പേരോളം പരാതിയുമായി രംഗത്തെത്തി. റെയിൽവേ ഉദ്യോഗസ്ഥയായ തേവലക്കര സ്വദേശി സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ ഹെൽമറ്റ് പൂട്ട് തകർത്ത് ഇന്നലെ കവർന്നു. പ്ലാറ്റ്ഫോം രണ്ടിന്റെ സമീപത്തെ ആലിന്റെ ഭാഗത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങളിലാണ് മോഷണം ഏറെയും നടന്നത്. രാവിലെ ട്രെയിൻ പിടിക്കാനുള്ള ഓട്ടത്തിനിടെ വാഹനങ്ങൾ വേഗത്തിൽ പാർക്ക് ചെയ്ത ശേഷം ഹെൽമറ്റ് ഹാൻഡിലിൽ തന്നെ ഇട്ട് പോകുന്നവരാണ് അധികവും. സന്ധ്യയോടെ എത്തി വാഹനം എടുക്കുമ്പോഴാണു മോഷണ വിവരം അറിയുന്നത്. പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്താത്തതും സിസിടിവി നിരീക്ഷണം ഇല്ലാത്തതുമാണ് കള്ളന്മാർ സജീവമാകുന്നതിനു കാരണമായി യാത്രക്കാർ പറയുന്നത്.

English Summary:

A recent surge in helmet thefts from two-wheelers parked near the railway station has left commuters concerned. With numerous reports filed in the past month alone, it's crucial to raise awareness and discuss preventative measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com