ADVERTISEMENT

കോട്ടയം ∙ മൂന്നു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രത തുടരുന്നു. ഇന്നലെ 85 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ 150 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ജാഗ്രത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാംപിളുടെ എണ്ണം കുത്തനെ കൂട്ടിയത്. ചങ്ങനാശേരി നഗരസഭയിലെ 2 വാർഡുകൾ ഹോട്സ്പോട്ടാക്കി. അതേ സമയം നഗരസഭ മുഴുവൻ ഹോട്സ്പോട്ട് ആക്കിയിട്ടില്ല.

ചങ്ങനാശേരി നഗരസഭയിലെ ഒന്നാം വാർഡ് കണ്ണംപേരൂർ, 21–ാം വാർഡ് പെരുന്ന ക്ഷേത്രം എന്നിവിടങ്ങളാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോൺ.ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വാർഡുകളിൽ മാത്രമാണ് നിയന്ത്രണങ്ങളുണ്ടാകുന്നത്. കോവിഡ് റിപ്പോർട്ട് ചെയ്ത വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് കലക്ടർ പി.കെ.സുധീർബാബു അഭ്യർഥിച്ചിരുന്നു.

മെഡിക്കൽ കോളജിൽ 19 പേർ ചികിത്സയിലുണ്ട്.മഹാരാഷ്ട്രയിൽ നിന്നെത്തിയ പാറശാല സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പ്രവേശിക്കപ്പെട്ട കോവിഡ് ബാധിതന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ഇതുവരെ 3390 പേരുടെ സാംപിളുകൾ പരിശോധിച്ചു. 715 പേരെ ഇന്നലെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി. 489 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഇന്നലെ 610 അതിഥിത്തൊഴിലാളികളെ ജാർഖണ്ഡിലേക്കു കയറ്റി വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com