ADVERTISEMENT

മൂന്നിലവ് ∙ നിർമാണത്തിലിരുന്ന പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി. ഇന്ന് വാർക്കുന്നതിന് തയാറാക്കിയ പാലത്തിനാണ് ഈ അവസ്ഥ. 2 സ്പാനുകളായി പണിയുന്ന പാലത്തിന്റെ ഒരു സ്പാനിന്റെ തട്ടും കമ്പിയുമാണ് ഇന്നലെ ഒലിച്ചു പോയത്. മൂന്നിലവ് പഞ്ചായത്ത് 5,6,7 വാർഡുകളെയും തലനാട് പഞ്ചായത്ത് ഒന്നാം വാർഡിനെയും ബന്ധിപ്പിക്കുന്നതാണു പാലം.

ലോക്ഡൗൺ വന്നതോടെ പാലം നിർമാണം നിലച്ചിരുന്നു. മാണി സി. കാപ്പൻ എംഎൽഎ ഇടപെട്ടാണ് നിർമാണം പുനരാരംഭിച്ചത്. ജനുവരിയിൽ പൂർത്തിയാകേണ്ട നിർമാണം സാങ്കേതിക കാരണങ്ങളാൽ വൈകിയതാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണം.

കനത്ത മഴ തുടങ്ങിയിട്ടും ഒന്നായി വാർക്കാൻ തീരുമാനിച്ചതും പാലം തകരാൻ ഇടയാക്കി. ‌നിലവിലെ പാലത്തിൽ മഴക്കാലത്തു തുടർച്ചയായി വെള്ളം കയറുന്നതിനാലാണു പുതിയ പാലം പണിയാൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com